KCCNA CONVENTION 2012

Our Sponsors

കല്ലറ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നെല്‍കൃഷിക്ക് നൂറുമേനി വിളവ്

posted Feb 7, 2010 9:14 PM by Saju Kannampally
കല്ലറ: ഒഴിവുകിട്ടിയ സമയത്ത് വിദ്യാര്‍ഥികള്‍ പാടത്തേക്കിറങ്ങിയപ്പോള്‍ വിളഞ്ഞത് നൂറുമേനി. കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്‌കൂളിനു സമീപത്തെ മറ്റത്തില്‍ കുന്നേല്‍ പാടശേഖരത്തിലെ രണ്ടര ഏക്കര്‍ വയലില്‍ ഡി.വണ്‍ ഇനത്തില്‍പ്പെട്ട വിത്ത് വിതച്ചത്.

അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സഹകരണത്തോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നെല്‍കൃഷി നടത്തിയത്. 45 ക്വിന്റല്‍ നെല്ല് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന് നല്‍കി.

നെല്‍കൃഷിക്കു പുറമെ സ്‌കൂളിനു സമീപം 20 സെന്റ് സ്ഥലത്ത് പാവല്‍, പയര്‍, കോളിഫ്‌ളവര്‍, മുള്ളങ്കി, കാബേജ് തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ജി.ത്രിഗുണസെന്‍, സ്‌കൂള്‍ മാനേജര്‍ ജോസഫ് കീഴങ്ങാട്ട്, പ്രഥമാധ്യാപകന്‍ പി.എ.ബാബു, പി.ടി.എ. പ്രസിഡന്റ് സണ്ണി തറയില്‍, പി.എല്‍.എബ്രഹാം, കെ.പി.രഘുനാഥ്, വി.എം.തോമസ് എന്നിവര്‍ പ്രസംഗിച്ചു
 
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites