|
ഗോഹട്ടി: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സം ഘം (സി.ബി.സി.ഐ) പ്രസിഡന്റായി മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ഒന്നാം വൈസ് പ്രസിഡന്റ്. രണ്ടാം വൈസ് പ്രസിഡന്റായി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും തെരഞ്ഞെടു ത്തു. സെക്രട്ടറി ജനറലായി ആഗ്രാ ആര്‍ച്ച് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡി സൂസയെ തെരഞ്ഞെടുത്തു. ഫാ. തോമസ് ഡി അക്വിനോ സെക്യൂവേരയാണ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍. ഗോഹട്ടിയില്‍ നടക്കുന്ന സി.ബി.സി.ഐ.യുടെ 29-ാം ജനറല്‍ ബോഡി മീറ്റിംഗിനിടയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കുന്ന ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിലവില്‍ ഒന്നാം വൈസ് പ്രസിഡന്റായിരുന്നു. സി.ബി.സി.ഐയുടെ രണ്ടാം വൈസ് പ്രസിഡന്റായിരുന്നു മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ജെര്‍വിസ്- ഓട്‌സ്വിന്താ ദമ്പതികളുടെ മകനായി 1944ല്‍ മുംബൈയിലെ മാഹിമിലാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ജനിച്ചത്. 1970 ഡിസംബര്‍ 20ന് പൗരോഹിത്യം സ്വീകരിച്ചു.1997 ജൂണ്‍ 28ന് മുംബൈ അതിരൂപത സഹായമെത്രാനും 2000 സെപ്‌റ്റംബര്‍ ഏഴിന് ആഗ്രാ ആര്‍ച്ച്‌ബിഷപ്പുമായി നിയമിതനായി. 2006 ഒക്ടോബര്‍ 16ന് മുംബൈ ആര്‍ച്ച്‌ബിഷപ്പായി നിയമിതനായ അദ്ദേഹത്തെ 2007 നവംബര്‍ 24ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തി.
സിജോയ് പറപ്പള്ളി |




Vatican 