KCCNA CONVENTION 2012

Our Sponsors

കട്ടച്ചിറ സ്‌കൂളിന്റെ നവതി ആഘോഷം സമാപിച്ചു

posted Mar 15, 2010 7:48 PM by Cijoy Parappallil   [ updated Mar 17, 2010 9:32 AM ]
കട്ടച്ചിറ: സെന്റ്‌ ആന്റണീസ്‌ എല്‍.പി സ്‌കൂളിന്റെ നവതി ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. രണ്ടു ദിവസങ്ങളിലായാണ്‌ സമാപന ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്‌. സമാപന സമ്മേളനം തോമസ്‌ ചാഴികാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ ഏബ്രഹാം തറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്‌മിസ്‌ട്രസ്‌ പെണ്ണമ്മ ജോണ്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.അനില്‍കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫാ.ജോണ്‍ കൊച്ചുമല, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജെസി ജോയി, പഞ്ചായത്ത്‌ അംഗം ത്രേസ്യാമ്മ മാത്യു, മുന്‍ ഹെഡ്‌മിസ്‌ട്രസുമാരായ സിസ്റ്റര്‍ ജയ്‌മേരി എസ്‌.വി.എം, വി.ടി.ത്രേസ്യാമ്മ, പൂര്‍വ വിദ്യാര്‍ഥി പ്രിതിനിധിയും ക്നാനായവോയിസ് സബ് എഡിറ്ററുമായ ജോര്‍ജ്‌ തോട്ടപ്പുറത്ത്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ ടോമി മുളഞ്ചിറ സ്വാഗതവും, സ്‌കൂള്‍ ലീഡര്‍ അനിറ്റാമോള്‍ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. പൂര്‍വവിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കരകാട്ടത്തോടെയാണ്‌ വിശിഷ്‌ടാതിഥികളെ വേദിയിലേക്കു സ്വീകരിച്ചത്‌.

സമാപനാഘോഷത്തോടനുബന്ധിച്ച സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ലൂക്ക്‌ പുതിയകുന്നേല്‍ അധ്യക്ഷത വഹിച്ചു. അജിത സാബു മുഖ്യപ്രഭാഷണം നടത്തി. പ്രായമായ പൂര്‍വ വിദ്യാര്‍ഥികളെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ജെ.തോമസ്‌ ആദരിച്ചു.ഏറ്റുമാനൂര്‍ സര്‍വീസ്‌ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ പ്രസിഡന്റ്‌ സി.എസ്‌.ജോസഫ്‌, ഒ.എസ്‌.എച്ച്‌ സുപ്പീരിയര്‍ ഫാ.ബെന്നി കന്നുവെട്ടിയേല്‍, എസ്‌.എച്ച്‌.പബ്ലിക്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ്‌ കന്നുവെട്ടിയേല്‍, വിസിറ്റേഷന്‍ സന്യാസ സഭാ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മെറിന്‍, ഷാജന്‍ കട്ടച്ചിറ, സി.കെ.മുകുന്ദന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നവതി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഇ.എസ്‌.ബിജു സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി ലൈസാമ്മ ജോസഫ്‌ നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥികളുടെ വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും, വൈകുന്നേരം കലാസന്ധ്യയും ഒരുക്കിയിരുന്നു.
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites