|
ഏറ്റുമാനൂര്‍: കട്ടച്ചിറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ നവതി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷ സമാപനവും പൂര്‍വ വിദ്യാര്‍ഥി സംഗമവും സ്‌കൂള്‍ വാര്‍ഷികവും മാര്‍ച്ച് 13, 14 തീയതികളില്‍ നടത്തും.
13ന് പൂര്‍വവിദ്യാര്‍ഥി സംഗമം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഫാ.ലൂക്ക് പുതിയകുന്നേലിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ തോമസ് പൂര്‍വവിദ്യാര്‍ഥികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ സാബു മുഖ്യപ്രഭാഷണം നടത്തും.
യോഗത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ് ജോസഫ്, ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ.ജോസ് കന്നുവെട്ടിയേല്‍, സിസ്റ്റര്‍ മെറിന്‍, ഷാജന്‍ കട്ടച്ചിറ, സി.കെ മുകുന്ദന്‍, ഇ.എസ് ബിജു, ലൈസമ്മ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. വിദ്യാഭ്യാസ സെമിനാറില്‍ ഡോ.തങ്കമ്മ അധ്യക്ഷതവഹിക്കും. ഗ്രേസ് ലാല്‍ വിഷയാവതരണം നടത്തും.
14ന് നവതി ആഘോഷ സമാപന സമ്മേളനവും സ്‌കൂള്‍ വാര്‍ഷികവും ജോസ് കെ.മാണി എംപി ഉദ്‌ഘാടനംചെയ്യും. മാനേജര്‍ ഫാ.ഏബ്രഹാം തറത്തട്ടേല്‍ അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ തോമസ് ചാഴികാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും ഫാ.മാത്യു ഇളപ്പാനിക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.
അഡ്വ.കെ.അനില്‍കുമാര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. ഫാ.ജോസ് അരീച്ചിറ, ഫാ.തോമസ് തെക്കേകൊട്ടാരം, ഫാ.ജോണ്‍ കൊച്ചുമല, പഞ്ചായത്ത് മെംബര്‍മാരായ ജെസി ജോയി, ത്രേസ്യാമ്മ മാത്യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മരിയാ മാത്യു, ജയിംസ് പൂഴിക്കാല, സിസ്റ്റര്‍ ജയ്‌മേരി, ത്രേസ്യാമ്മ ചേത്തലില്‍, ടോമി മുളഞ്ചിറ, അനിറ്റാ മോള്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും. |




Vatican