KCCNA CONVENTION 2012

Our Sponsors

KCWA വനിതാ സെമിനാര്‍ വന്‍ വിജയം

posted Mar 8, 2010 7:28 AM by Saju Kannampally   [ updated Mar 8, 2010 10:18 AM by Anil Mattathikunnel ]
കുറുമള്ളൂര്‍  : KCWA  കുറുമള്ളൂര്‍  .യുണിറ്റിന്റെ നേതൃത്വത്തില്‍  കൈപ്പുഴ  ഫൊറോന  ഗ.ഇ.ണ.അ. അംഗങ്ങളെയും ഉള്‍കൊള്ളിച്ചു  വനിതാ ദിനത്തോട് അനുബന്ധിച്ചു മാര്‍ച്ച് 7ാം തീയതി   ഞായറാഴ്ച  2.30 നു “സ്തിയും കുടുംബവും”  എന്ന വിഷയത്തെ ആസ്പദമാക്കി ബി. സി .എം .കോളേജ് പ്രൊഫ. സി. ബെറ്റ്സി   ട.ഢ.ങ സെമിനാര്‍ നയിച്ചു. 2.30 നു ആരംഭിച്ച സെമിനാറില്‍  കുറുമള്ളൂര്‍ ഇടവക വികാരി  ഫാ.തോമസ് പ്രാലേല്‍  അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത പ്രസിഡന്റ് പ്രോഫ. ആലി ജോര്‍ജ് മണിമല ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു ഫൊറോന ഗ.ഇ.ണ.അ. കുറുമള്ളൂര്‍ യുണിറ്റ് പ്രസിഡന്റ് ഏലിയാമ്മ കാഞ്ഞിരപരമ്പില്‍ സ്വാഗതവും ഗ.ഇ.ണ.അ.കൈപ്പുഴ  ഫൊറോന പ്രസിഡന്റ് മോളി ഉതുപ്പ്  ആശംസയും  കുറുമള്ളൂര്
‍  യുണിറ്റ് സെക്രട്ടറി  നന്ദിയും പറഞ്ഞു. 2.30 മണി മുതല്‍ 4.45 വരെ 
നീണ്ടുനിന്ന സെമിനാറില്‍  കുറുമള്ളൂര്‍ ഇടവകയിലെ എല്ലാ കുടുംബിനികളും പങ്കെടുത്ത
് സെമിനാര്‍ മോടികൂട്ടി വനിതാ ദിനത്തോട നുബന്ധിച്ചു കുറുമള്ളൂര്‍ ഇടവകയിലെ  ഏറ്റവും പ്രായം കൂടിയ വനിതയ്ക്ക്  പൊന്നാട അണിയിച്ചു ആദരിക്കുകയുണ്ടായി.
ഏലിക്കുട്ടി ആട്ടേല്‍ അതിനര്‍ഹയായി.   KCWA  കുറുമള്ളൂര്‍   യുണിറ്റിന്റെ  എല്ലാ അംഗങ്ങളും  സെമിനാറിന് നേതൃത്വം നല്‍കി  സെമിനാറിനു ശേഷം വിശുദ്ദകുര്‍ബ്ബാനയും ഉണ്ടായിരുന്നു.
 
ടിജു സ്റ്റീഫന്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites