|
കോതനല്ലൂര്‍ : സെന്റ് മേരീസ് (തുവാനിസ) പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ജനുവരി 31 മുതല്‍ ഫെബുവരി 8 വരെയാണ് തിരുനാള്‍ ആഘോഷിച്ചതു.
ഫെബ്രുവരി 7 രാവിലെ 10–ന് നടന്ന തിരുനാള്‍ കുര്‍ബ്ബാനയില്‍ ഫാ. ജോയി കാളവേലില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. മാത്യു മണക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദം എന്നിവ ഉണ്ടായിരുന്നു. ജോയി തുമ്പേപ്പറമ്പിലായിരുന്നു തിരുനാള്‍ പ്രസുദേന്തി.
സിജോയ് പറപ്പള്ളി |




Vatican