|
കോട്ടയം: വൈദികര്‍ സ്ഥാനമാഹാത്മ്യം മനസിലാക്കി വിശുദ്ധിയില്‍ വളരണമെന്നും ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്‌ടി ദൈവം തെരഞ്ഞെടുത്ത് നിയമിച്ചിരിക്കുന്നത് ത്യാഗപൂര്‍വമായ സേവനം ചെയ്യാനാണെന്നും ബിഷപ് ഡോ.പീറ്റര്‍ തുരുത്തിക്കോണത്ത്. കോട്ടയം കാത്തലിക് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രജതജൂബിലി കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‌കുകയായിരുന്നു ബിഷപ്. വൈദികര്‍ ദൈവനാമത്തില്‍ വ്യാപരിക്കേണ്‌ടവരാകയാല്‍ ജീവിതമാതൃക നല്‌കുകയും ദുഃഖിതര്‍ക്കും ദരിദ്രര്‍ക്കും ആശ്രയമായിത്തീര്‍ന്ന് സ്വയംശൂന്യവത്‌കരിക്കുകയും വേണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഇന്നലെ ജനസഹസ്രങ്ങള്‍ പങ്കെടുത്തു. കെസിഎം പ്രവര്‍ത്തകരായിരുന്ന പരേതരെ സ്‌മരിച്ചു പ്രാര്‍ഥിച്ചു. സ്ഥാപകനേതാക്കളില്‍ ഇന്നലെ സന്നിഹിതനായിരുന്ന ഐസക് കാട്ടുവള്ളിയെ ബിഷപ് ഡോ.പീറ്റര്‍ തുരുത്തിക്കോണത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. കെസിഎം പ്രസിഡന്റ് മോണ്‍.ജോസ് നവസ്, സെക്രട്ടറി ഫാ.തോമസ് കരിമ്പുംകാലായില്‍ എന്നിവര്‍ സന്ദേശം നല്‌കി. |




Vatican 