KCCNA CONVENTION 2012

Our Sponsors

കോട്ടയം എസ്‌.എച്ച്‌. മൗണ്ട്‌ ഹയര്‍സെക്കന്ററി സ്‌കൂളിന്‌ ഹാട്രിക്‌ വിജയം

posted Feb 6, 2010 10:25 PM by Anil Mattathikunnel   [ updated Feb 6, 2010 11:26 PM by Cijoy Parappallil ]
2009–2010 അധ്യയനവര്‍ഷത്തില്‍ നടന്ന സ്‌കൂള്‍ തല ഫുഡ്‌ബോള്‍ ടൂര്‍ണമന്റുകളില്‍ ഹാട്രിക്‌ വിജയം നേടിയ കോട്ടയം എസ്‌.എച്ച്‌ മൗണ്ട്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം അംഗങ്ങള്‍. മാനേജര്‍ ഫാ. ജോസ്‌ ചിറയില്‍ പുത്തന്‍പുര, പ്രിന്‍സിപ്പല്‍ ഇ.എ. ജോസഫ്‌, ഹെഡ്‌മാസ്റ്റര്‍ സി.കെ. ബേബി, ടീം മാനേജര്‍ യു.പി. തങ്കച്ചന്‍, പി.ടി.എ. പ്രസിഡന്റ്‌ രാജു ആലപ്പാട്ട്‌, അദ്ധ്യാപകര്‍ എന്നിവരോടൊപ്പം.
 

കോട്ടയം: 2009–2010 അധ്യയനവര്‍ഷത്തില്‍ നടന്ന സ്‌കൂള്‍ തല ഫുഡ്‌ബോള്‍ ടൂര്‍ണമന്റുകളില്‍ കോട്ടയം എസ്‌.എച്ച്‌ മൗണ്ട്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാട്രിക്‌ വിജയം നേടി. ഈ വര്‍ഷത്തെ ബി.സി.എം. ഫുഡ്‌ബോള്‍ ടൂര്‍ണമന്റ്‌, എസ്‌.എച്ച്‌ മൗണ്ട്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന എടാട്ട്‌ മാണി മെമ്മോറിയല്‍ അതിരൂപതാ ഫുഡ്‌ബോള്‍ ടൂര്‍ണമന്റ്‌, കൈപ്പുഴയില്‍ നടന്ന മോണ്‍സിഞ്ഞോര്‍ കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ ഫുഡ്‌ബോള്‍ ടൂര്‍ണമന്റ്‌ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ്‌ എസ്‌. എച്ച്‌ മൗണ്ട്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഈ അപൂര്‍വ്വനേട്ടം കൈവരിച്ചതു. ടീം അംഗങ്ങളെയും പരിശീലകരെയും സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു. വിജയാഘോഷറാലിക്കുശേഷം ചേര്‍ന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ്‌ ചിറയില്‍ പുത്തന്‍പുരയില്‍ അധ്യക്ഷനായിരുന്നു. ജില്ലാ സ്‌പോര്‍ട്ട്‌സ്‌ ഓഫീസര്‍ തോമസ്‌ പീടികയില്‍, പ്രിന്‍സിപ്പല്‍ ഇ.എ. ജോസഫ്‌, ഹെഡ്‌മാസ്റ്റര്‍ സി.കെ ബേബി, യു.പി. തങ്കച്ചന്‍ പി.ടി.എ. പ്രസിഡന്റ്‌ രാജു ആലപ്പാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ടീമംഗങ്ങള്‍ക്കും പരിശീലകരായ യു.പി. തങ്കച്ചന്‍, എം.പി. ഫെര്‍മിന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ സ്‌കൂള്‍ മാനേജര്‍ വിതരണം ചെയ്‌തു.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites