|
കൊച്ചി: സംസ്ഥാനത്ത് പുതിയതായി ബാര്‍ ലൈസന്‍സും കൂടുതല്‍ വിദേശമദ്യ ചില്ലറ വില്‍പന ശാലകളും ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ കേരളം മദ്യോപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പുതിയ മദ്യഷാപ്പുകള്‍ ആരംഭിക്കുന്നത് കേരളത്തെ മദ്യാലയമാക്കി മാറ്റുമെന്ന് സമിതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ 17-ന് മേനക ജംഗ്ഷനില്‍ ഉപവാസ ധര്‍ണ നടത്തുവാനും മാര്‍ച്ച് 13-ന് ആശിര്‍ഭവനില്‍ മദ്യവിരുദ്ധ സംവാദം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. |




Vatican