|
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിദ്ധീകരണമായ കേരളാ എക്സ്പ്രസ് കോട്ടയത്ത് കേരള വികസനവും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങിയ കേരള ടൂറിസ വികസന മാര്‍ഗ്ഗരേഖ കേരള ടൂറിസംമന്ത്രി കോടിയേരി ബാലകഷ്ണന് കേരളാ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി സമര്‍പ്പിച്ചു. മന്ത്രിമാരായ ബിനോയ് വിശ്വം, എം.വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എം.എല്‍.എ.മാരായ തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ ഷിബു മണല എന്നിവര്‍ സന്നിഹിതരായിരുന്നു.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നവിധത്തിലുള്ള പ്രകൃതി നശീകരണം തടയണം, കുമരകത്തിന്റെ വികസനത്തിന് റോഡുകള്‍ മെച്ചപ്പെടുത്തണം, ബായ്ക്ക് വാട്ടര്‍ ടൂറിസത്തിന് സാദ്ധ്യതയുള്ള വേമ്പനാട്ടുകായലിനെ മാലിന്യത്തില്‍നിന്നും സംരക്ഷിക്കണം, സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം, പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിമാനസര്‍വ്വീസുകള്‍ ആരംഭിക്കണം, മാലിന്യ സംസ്ക്കരണം വിപുലീകരിക്കണം, ടൂറിസത്തില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് ടൂറിസ വികസനമാര്‍ഗ്ഗരേഖയില്‍ ചൂണ്ടിക്കാണിക്കുന്നത്. വികസന മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും ടൂറിസവികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി കോടിയേരി ബാലൃകൃഷ്ണന്‍ ഉറപ്പുനല്‍കി. |




Vatican 