|
കോട്ടയം: ലോകരാജ്യങ്ങള്‍ വികസനത്തിന്റെ ചിറകിലേറി മുമ്പേ പറക്കുമ്പോഴും കേരളം അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍പോലും പിന്നിലാണെന്ന സത്യം എല്ലാ മലയാളികളെയും പ്രത്യേകിച്ച് വിദേശ മലയാളികളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. ലോകത്തെവിടെയായിരുന്നാലും സ്വന്തം നാടിന്റെ വികസനം ഏതു വിദേശമലയാളിയുടെയും മനസ്സില്‍ സ്വപ്‌നമായി നിറഞ്ഞു നില്‍ക്കുന്നു. കേരളത്തില്‍ വികസനത്തിന്റെ സ്വപ്‌നങ്ങള്‍ക്കായി കേരളാ എക്‌സ്‌പ്രസിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയാചാര്യ?ാരും മാധ്യമപ്രവര്‍ത്തകരും ഒരേ വേദിയില്‍ സംഗമിക്കുന്ന കേരള വികസനവും ടൂറിസവും എന്ന സെമിനാര്‍ ഫെബ്രുവരി 20 ശനിയാഴ്‌ച 3. പി.എം.ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കും. കെ.എം. മാണി എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യും. തോമസ് ജേക്കബ് മലയാള മനോരമ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി., എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്, തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, സി.എല്‍. തോമസ് ഏഷ്യാനെറ്റ് ന്യൂസ്, പ്രഭാവര്‍മ്മ കൈരളി ടി.വി., പി.കെ. ജയചന്ദ്രന്‍ മാതൃഭൂമി, സെര്‍ജി ആന്റണി ദീപിക, ഷാലു മാത്യു മംഗളം, ജോസ് കണിയാലി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കേരളാ എക്‌സ്‌പ്രസ്, ടൈറ്റസ് ഈപ്പന്‍ മാനേജിംഗ് എഡിറ്റര്‍, സെബാസ്റ്റ്യന്‍ ജോസഫ് മലയാളം പത്രം, ജോയി ജോണ്‍ മലയാള വാര്‍ത്ത, തോമസ് വടക്കേല്‍, മാണി സാമുവല്‍ എന്നിവര്‍ പ്രസംഗിക്കും. പ്രോഫ. ബാബു പൂഴിക്കുന്നേല്‍ മോഡറേറ്ററായിരിക്കും. ജോസ് കണിയാലി (9400131366) |




Vatican 