KCCNA CONVENTION 2012

Our Sponsors

കെ.സി.വൈ.എല്‍ അതിരൂപതാ സെനറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

posted Mar 3, 2010 12:39 AM by Anil Mattathikunnel
തെള്ളകം: സമൂഹത്തിലെ അസന്തുലിതാവസ്ഥ തള്ളിക്കളഞ്ഞ്‌ സമത്വ സുന്ദര സമൂഹം കെട്ടിപ്പടുക്കുവാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന്‌ തോമസ്‌ ചാഴികാടന്‍ എം.എല്‍.എ ആഹ്വാനം ചെയ്‌തു. കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ 2010, 2011 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സെനറ്റ്‌ യോഗം ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടത്തിലിന്റെ അധയ്‌ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള എക്‌സ്‌പ്രസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജോസ്‌ കണിയാലി മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എല്‍ മുന്‍ രൂപതാ ഭാരവാഹിയും, ഇടയ്‌ക്കാട്ട്‌ ഫൊറോനാ ഡയറക്ടറുമായ രാജു ആലപ്പാട്ട്‌ ആശംസയര്‍പ്പിച്ചു. കെ.സി.വൈ.എല്‍ മുന്‍ ചാപ്ലയിനും ഇടയ്‌ക്കാട്ട്‌ ഫൊറോനാ വികാരിയുമായിരുന്ന ഫാ.തോമസ്‌ തറയിലിന്റെ നിര്യാണത്തില്‍ സെനറ്റ്‌ അനുശോചനം രേഖപ്പെടുത്തി. ഇടവക നവോത്ഥാനം യുവതയിലൂടെ – എന്നത്‌ ഈ പ്രവര്‍ത്തന വര്‍ഷത്തെ മുദ്രാവാക്യമായി തെരഞ്ഞെടുത്ത അതിരൂപതാ സെനറ്റ്‌ മറ്റു കര്‍മ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. അതിരൂപതാ ചാപ്ലയിന്‍ ഫാ.ജിനു കാവില്‍ ഭാരവാഹികളായ ജിജോ വരകുകാലായില്‍, ടോജി പുഴക്കരോട്ട്‌, വിനീത തെക്കേവട്ടപ്പറമ്പില്‍, ഡയറക്ടര്‍ ഡോ.ഫ്രാന്‍സിസ്‌ സിറിയക്‌, സിസ്റ്റര്‍ സിന്‍സി എസ്‌.വി.എം എന്നിവര്‍ കാര്യപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ലിന്‍സണ്‍ കൈതമല

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites