KCCNA CONVENTION 2012

Our Sponsors

കെ.സി.വൈ.എല്‍ കോയമ്പത്തൂര്‍ റീജിയന്റെ ഉദ്ഘാടനം നടത്തി

posted Feb 21, 2010 5:32 PM by Anil Mattathikunnel
കോയമ്പത്തൂര്‍:ക്നാനായ സമുദായത്തിന്റെ ജ്വലിക്കുന്ന യുവജന ശബ്ദമായ കെ സി വൈ എലിന് കോയമ്പത്തൂരില്‍ ഉജ്വല തുടക്കം. കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും ജോലി/പഠന സംബന്ധമായി തങ്ങുന്ന ക്നാനായ യുവജനങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുകയും കൂട്ടായ്മയിലൂടെ വളരുകയും ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച കെ സി വൈ എല്‍ കോയമ്പത്തൂര്‍ റീജിയണ്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത| ഇളപ്പാനിക്കല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു . ഉക്കടത്തുള്ള ഒറ്റത്തൈക്കല്‍ ഹാളില്‍ നടന്ന യോഗത്തില്‍ റീജിയണ്‍ പ്രസിഡന്റ് ഷജിന്‍ ജോണ്‍ കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എല്‍, അതിരൂപതാ ചാപ്ളയിന്‍ ഫാ.ജിനു കാവില്‍ ആമുഖ സന്ദേശം നല്കി. അതിരൂപതാ ഡയറക്ടര്‍ ഡോ.ഫ്രാന്‍സിസ് സിറിയക്, അതിരൂപതാ വൈസ് പ്രസിഡന്റ് ടോജി പുഴക്കരോട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അതിരൂപതാ ട്രഷറര്‍ ജിജോ വരകുകാലായില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. റീജിയണ്‍ സെക്രട്ടറി അമല്‍ അലക്സാണ്ടര്‍ പുതിയപ്പറമ്പില്‍ സ്വാഗതവും, ട്രഷറര്‍ മാത}സ് ജോര്‍ജ് മാധവപ്പള്ളില്‍ നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തോടെ യോഗം സമാപിച്ചു.

 

ജിജോ വരകുകാലായില്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites