KCCNA CONVENTION 2012

Our Sponsors

കിടങ്ങൂര്‍ ഫെറോനാ പള്ളിയില്‍ ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യ ശുശ്രുഷയും

posted Feb 8, 2010 6:21 AM by Cijoy Parappallil
കിടങ്ങൂര്‍: കോട്ടയം അതിരൂപതയുടെ ശതാബ്ദിക്കൊരുക്കമായി അതിരൂപതാ സ്‌പിരിച്ചല്‍ റിന്യൂവല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളോട്‌ ചേര്‍ന്ന്‌ അതിരൂപതാ കരിസ്‌മാറ്റിക്‌ കമ്മീഷന്റെയും ക്‌നാനായ കാത്തലിക്‌ സ്‌പിരിച്ചല്‍ മൂവ്‌മന്റിന്റെയും ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ ഏകദിന ഉപവാസ പ്രാര്‍ത്ഥന നടത്തുന്നു.

ഫെബ്രുവരി 12 വെള്ളിയാഴ്‌ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 വരെയാണ്‌ പരിപാടികള്‍. ജപമാല, വചനപ്രഘോഷണം, വി. കുര്‍ബ്ബാന, ആരാധന എന്നിവ ഉണ്ടായിരിക്കും. അതിരൂപതാ കരിസ്‌മാറ്റിക്ക്‌ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. അബ്രഹാം കൊച്ചുപറമ്പില്‍ ഉപവാസ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും.
 

സിജോയ്‌ പറപ്പള്ളി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites