|
കോട്ടയം : ക്‌നാനായ ഹദ്‌യൂസ ക്ലബ് അല്‍മായര്‍ക്കായി ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രഥമ അവാര്‍ഡിന് ക്രിസ്റ്റീന്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം സന്തോഷ് തോമസ് അര്‍ഹനായി. കൈപ്പള്ളില്‍ ജോര്‍ജ് (ഉദയ പാപ്പച്ചന്‍) - കുഞ്ഞമ്മ ജോര്‍ജ് മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന 25,000 രൂപയുടെ കാഷ് അവാര്‍ഡും, പ്രശസ്‌തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാര്‍ച്ച് ഏഴിനു വൈകുന്നേരം 5 മണിക്ക് കാരിത്താസിലെ ക്‌നാനായ ഹദ്‌യൂസാ ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ ചിങ്ങവനം ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അവാര്‍ഡ് സമ്മാനിക്കും. കോട്ടയം കത്തീഡ്രല്‍ ഇടവകാംഗമായ സന്തോഷ് ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ പ്രധാന ശുശ്രൂഷകരിലൊരാളാണ്. കുഴിപാറയ്‌ക്കല്‍ തോമസ്-ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: ലിഷ. മക്കള്‍ എസ്‌തര്‍, മരിയ, തബീത്ത.
1989 –ല്‍ ക്രിസ്റ്റീനിന്റെ രൂപീകരണത്തില്‍ പ്രധാനപങ്ക് വഹിച്ച സന്തോഷ് ഇന്ന് കോട്ടയം കളത്തിപ്പടിക്ക് സമീപമുള്ള ക്രിസ്റ്റീനിലെ ശുശ്രൂഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ചില്‍ഡ്രന്‍സ് മിനിസ്‌ട്രിയില്‍ അക്രൈസ്‌തവരുള്‍പ്പെടെ ലക്ഷോപലക്ഷം കുരുന്നു ഹൃദയങ്ങള്‍ക്ക് ആത്മീയ ചൈതന്യവും മൂല്യബോധങ്ങളും പകരുന്ന ക്രിസ്റ്റിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരത കത്തോലിക്കാ സഭയിലെ 3 റീത്തുകളിലുംപെട്ട മെത്രാന്മാരുടെ സഹകരണവും പിന്തുണയുമുണ്ട്. ശാലോം ടിവിയില്‍ കുട്ടികളുടെ പരിപാടി നയിക്കുന്നത് സന്തോഷാണ്. യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ കുട്ടികള്‍ക്കായി സന്തോഷ് ധ്യാനശുശ്രൂഷ നടത്തിവരുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള `കുഞ്ഞുമാലാഖ' എന്ന മാസികയുടെ എഡിറ്ററും, ക്രിസ്റ്റീന്‍ വിഷന്റെ ഡയറക്‌ടറുമാണ്.
ഷൈജി ഓട്ടപ്പള്ളി |




Vatican 