KCCNA CONVENTION 2012

Our Sponsors

മള്ളൂശ്ശേരി പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍

posted Feb 8, 2010 7:12 AM by Cijoy Parappallil
മള്ളൂശ്ശേരി: സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ഫെബ്രുവരി 8 മുതല്‍ 14 വരെ ആഘോഷിക്കുന്നു.

ഫെബ്രുവരി 8 മുതല്‍ 11 വരെ വൈകുന്നേരം 5.30 ന്‌ ലദീഞ്ഞ്‌, ആഘോഷമായ വി. കുര്‍ബ്ബാന, ധ്യാനം എന്നിവ നടക്കും. ഫാ. മാത്യു കണിയാന്ത്രമാലി, ഫാ. അലക്‌സ്‌ ആക്കപറമ്പില്‍, ഫാ. ജോസ്‌ ചിറയില്‍ പുത്തന്‍പുരയില്‍, ഫാ. അബ്രഹാം കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും.

ഫെബുവരി 12 രാവിലെ 6.30 ന്‌ കൊടിയേറ്റ്‌, വി. കുര്‍ബ്ബാന – ഫാ. മാത്യു കുരിയത്തറ. തുടര്‍ന്ന്‌ പന്ത്രണ്ട്‌ മണി ആരാധന. 13 ന്‌ വൈകുന്നേരം ലദീഞ്ഞ്‌, വി. കുര്‍ബ്ബാന – ഫാ. തോമസ്‌ പുതിയകുന്നേല്‍, പ്രസംഗം– ഫാ.ബെന്നി കന്നുവെട്ടിയില്‍. തുടര്‍ന്ന്‌ പ്രദിക്ഷണം, വി. കുര്‍ബ്ബാനയുടെ ആശിര്‍വാദം, കരിമരുന്ന്‌ കലാപ്രകടനം.
 
14ന്‌ രാവിലെ 10 ന്‌ തിരുനാള്‍ കുര്‍ബ്ബാന – ഫാ.ലല്ലു കൈതാരം. സന്ദേശം – ഫാ. ബിന്‍സ്‌ ചേത്തലില്‍. തുടര്‍ന്ന്‌ പ്രദക്ഷിണം, സമാപന ആശിര്‍വാദം– ഫാ. തോമസ്‌ തറയില്‍. വൈകുന്നേരം 7–ന്‌ നാടകം.
 
ജോബി ജോസ്‌ എഴുമാമറ്റം, ബിനീഷ്‌ കെ. ചാണ്ടി കോട്ടയ്ക്കല്‍, ലെനിന്‍ ജോസഫ്‌ പനമറ്റത്തില്‍, നൈജില്‍ ലൂക്കോസ്‌ പുത്തന്‍പറമ്പില്‍, ഷൈന്‍ തോമസ്‌ തെക്കേവഞ്ചിപുരക്കല്‍, ജിനോ തോമസ്‌ പനമറ്റത്തില്‍, രഞ്‌ജിത്ത്‌ പുന്നൂസ്‌ ചെമ്പകശ്ശേരില്‍, റിജോ തോമസ്‌ വഞ്ചിപുരക്കല്‍, അജി സൈമണ്‍ പുത്തന്‍പറമ്പില്‍, സിജു സൈമണ്‍ പുത്തന്‍പറമ്പില്‍, ലിജോമോന്‍ ജോസഫ്‌ പനമറ്റത്തില്‍, അനീഷ്‌ ജോസ്‌ ചെട്ടിയാത്ത്‌, ലിനീഷ്‌ ലൂക്കോസ്‌ താഴപ്പള്ളില്‍, ജോമോന്‍ തോമസ്‌ ചെറിശ്ശേരില്‍, നൈബു ലൂക്കോസ്‌ പുത്തന്‍പറമ്പില്‍,അനൂപ്‌ ചെട്ടിയാത്ത്‌ എന്നിവരാണ്‌ തിരുനാള്‍ പ്രസുദേന്തിമാര്‍.
 
 
 
സിജോയ്‌ പറപ്പള്ളി

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites