KCCNA CONVENTION 2012

Our Sponsors

മാറിയിടം പള്ളിയില്‍ കുരിശിന്റെ വഴി വെഞ്ചരിച്ചു

posted Mar 13, 2010 12:17 AM by Anil Mattathikunnel
മാറിയിടം: തിരുഹൃദയ ദേവാലയത്തില്‍ പുതിയതായി നിര്‍മിച്ച കുരിശിന്റെ വഴിയുടെ വെഞ്ചരിപ്പു കര്‍മം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച്‌ കിടങ്ങൂര്‍ ഫൊറോനയിലെ വൈദിക കൂട്ടായ്‌മയും ചടങ്ങിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരുന്നു. കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ.ജേക്കബ്‌ വാലേല്‍, മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ചടങ്ങിനെത്തിയ എല്ലാ വൈദികരെയും മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത പൊന്നാടയണിയിച്ചു. പള്ളിയോടനുബന്ധിച്ചുള്ള ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌, പാരിഷ്‌ ഹാള്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന്റെ ഉദ്‌ഘാടനവും ചടങ്ങില്‍ നടത്തി. പരിപാടികള്‍ക്ക്‌ വികാരി ഫാ.സിറിയക്‌ മറ്റത്തില്‍, കൈക്കാരന്മാരായ ജോസഫ്‌ പെല്ലത്താല്‍, ബേബി കീച്ചേരില്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സി.കെ. തോമസ്‌ ചിറ്റാലക്കാട്ട്‌, ട്രഷറര്‍ ജോര്‍ജ്‌ ഈഴപ്പേരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites