|
ഉഴവൂര്‍: കലാലയങ്ങള്‍ മാറ്റങ്ങളുടെ കേന്ദ്രങ്ങളായി തീരണമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു. ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളേജില്‍ നടന്ന മാറുന്ന മലയാളി എന്ന വിഷയത്തിലുള്ള സാംസ്കാരിക സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ പണ്ടാരശ്ശേരില്‍. ആഗോളവത്ക്കരണത്തിന്റെ തി•കള്‍ ചെറുക്കാന്‍ അതിന്റെ പ്രശ്നങ്ങള്‍ പഠിക്കണം. വിഷയത്തെ സമഗ്രമായി അപഗ്രഥിക്കണം.
പടിഞ്ഞാറ് ഇപ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇന്ത്യയിലേയ്ക്ക് നോക്കുന്നു. ആയുര്‍വേദം പഠിക്കുന്നു. നമ്മുടെ കുടുംബഭദ്രതയുടെ രഹസ്യം അവരെ ആകര്‍ഷിക്കുന്നു. സ്വാതന്ത്യ്രത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാറുന്ന കേരളത്തില്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍ നമുക്കാവണം. എന്ന് ബിഷപ്പ് പണ്ടാരശ്ശേരി പറഞ്ഞു. ലോകത്തിന്റെ മാറ്റങ്ങള്‍ വലിയ പ്രശ്നങ്ങളാകുന്ന കാഴ്ചയിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് ശ്രീ കെ.എം. മാണി തന്റെ അദ്ധ്യക്ഷപ്രസംഗം ആരംഭിച്ചത്. തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയതിന് സൈനിക പരിഹാരത്തിന് ഉപരിയായി മാനസിക പ്രതിരോധം സൃഷ്ടിക്കുവാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ മാലിന്യ-കുടിവെള്ള പ്രശ്നങ്ങളാണെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. ഗ്ളോബല്‍ വില്ലേജിന്റെ ഭാഗമായിക്കഴിഞ്ഞ കേരളത്തില്‍ പണം കൊടുത്താല്‍ എന്തും കിട്ടുമെന്ന് വന്നിരിക്കുന്നു. പണം ഉണ്ടാക്കാത്തവനെ തിരസ്കരിക്കുന്ന മാറ്റം നമുക്കു ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എ. മാരായ തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, കേരളാ എക്സ്പ്രസ് എക്സി. എഡിറ്റര്‍ ജോസ് കണിയാലി, അപ്നാ ദേശ് ചീഫ് എഡിറ്റര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ സ്വാഗതവും പ്രൊഫ. ഏലിയാമ്മ സ്റീഫന്‍ നന്ദിയും പറഞ്ഞു. കോളേജിലെ എക്കണോമിക്സ് വിഭാഗം അദ്ധ്യാപകന്‍ യു.സി. വിപീഷ് മോഡറേറ്ററായിരുന്നു. താമസ് ചാഴികാടന്‍ എം.എല്‍.എ., മുന്‍ മന്ത്രി മോന്‍സ് ജോസഫ്, പ്രൊഫ. മാത്യു പ്രാല്‍, ഗ്രേസ് ലാല്‍, ഫാ. ഏബ്രഹാം പറമ്പേട്ട്, കേരളാ എക്സ്പ്രസ് എക്സി. എഡിറ്റര്‍ ജോസ് കണിയാലി, പ്രൊഫ. ഷീലാ സ്റീഫന്‍, ജോയ് തോമസ്, ചാക്കോ മണ്ണാറക്കാട്ടില്‍ കൂടാതെ വിവിധ കോളേജില്‍ നിന്നുള്ള പ്രതിനിധികളും സംവാദത്തില്‍ പങ്കെടുത്തു
|




Vatican