KCCNA CONVENTION 2012

Our Sponsors

മടമ്പത്ത്‌ മോണ്‍.സിറിയക്‌ മറ്റത്തില്‍ സ്‌മാരക സണ്‍ഡേ സ്‌കൂള്‍ ഹാള്‍ വെഞ്ചരിച്ചു

posted Mar 17, 2010 10:17 AM by Cijoy Parappallil   [ updated Mar 17, 2010 11:23 PM by Anil Mattathikunnel ]
മടമ്പം: ലൂര്‍ദ്‌മാതാ ദേവാലയത്തോടനുബന്ധിച്ചു നിര്‍മിച്ച മോണ്‍.സിറിയക്‌ മറ്റത്തില്‍ സ്‌മാരക സണ്‍ഡേ സ്‌കൂള്‍ ഹാളിന്റെ വെഞ്ചരിപ്പു കര്‍മം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. മേരിലാന്‍ഡ്‌ ഹൈസ്‌കൂളിന്റെ വാര്‍ഷികവും, സര്‍വീസില്‍ നിന്നു വിരമിക്കുന്ന ഹെഡ്‌മിസ്‌ട്രസ്‌ ജെയിനമ്മ മോഹനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ചു നടത്തി.
 
ചടങ്ങില്‍ പെരിക്കല്ലൂര്‍ ഫൊറോനാ വികാരി ഫാ.ജോര്‍ജ്‌ കപ്പുകാലായില്‍ അധ്യക്ഷത വഹിച്ചു. പി.കെ.എം ബി.എഡ്‌ കോളജ്‌
പ്രിന്‍സിപ്പല്‍ ഡോ.ബാബു കോച്ചാംകുന്നേല്‍, പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വില്‍സണ്‍ തോമസ്‌, പയ്യാവൂര്‍ സേക്രഡ്‌ ഹാര്‍ട്ട്‌ ഹയര്‍ സെക്കന്‍ഡറി സ്
‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ജെ.ജോസ്‌ ചിറ്റേട്ട്‌,  പി.ടി.എ പ്രസിഡന്റ്‌ ബെന്നി കുന്നംകുഴയ്‌ക്കല്‍, മദര്‍ പി.ടി.എ പ്രസിഡന്റ്‌ ശോഭന ഷാജി, അലുംമ്‌നി പ്രിതിനിധി ഇ.പി.ജയപ്രകാശ്‌, സ്റ്റാഫ്‌ സെക്രട്ടറി സി.എം.ബേബി ചേലമൂട്ടില്‍, സ്‌കൂള്‍ ലീഡര്‍ ജോമിന്‍ ജോസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജെയിനമ്മ മോഹന്‍ മറുപടി പ്രസംഗം നടത്തി. വികാരി ഫാ.ഫിലിപ്പ്‌ ആനിമൂട്ടില്‍ സ്വാഗതവും, ബിനോയി കെ.പറമ്പേട്ട്‌ നന്ദിയും പറഞ്ഞു. മാര്‍ഗംകളിയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്‌ നേടിയ സ്‌കൂള്‍ ടീമംഗങ്ങളെയും, രാഷ്‌ട്രപതിയുടെ ഗൈഡ്‌ അവാര്‍ഡിന്‌ അര്‍ഹരായവരെയും ചടങ്ങില്‍ ആദരിച്ചു.
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites