posted Mar 1, 2010 7:48 AM by Cijoy Parappallil
[
updated Mar 3, 2010 10:17 AM by Saju Kannampally
]
സംക്രാന്തി : ചെറുപുഷ്‌പ മിഷന്‍ലീഗ് അതിരൂപതാ വാര്‍ഷികം വിവിധ പരിപാടികളോടെ `മിഷന്‍ലീഗ് കുഞ്ഞേട്ടന്‍ നഗറില്‍ (ലിറ്റില്‍ഫ്‌ളവര്‍ വിശ്വാസ പരിശീലന കേന്ദ്രം) ആഘോഷിച്ചു. അതിരൂപതാ വികാരിജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. അതിരൂപതാ പ്രസിഡന്റ് കെ.കെ. ജെയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ ഉഴവൂര്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ സെക്രട്ടറി സിജിന്‍ സിറിയക്, ശാഖാ സെക്രട്ടറി ജീന ജെയ്‌ന്‍ എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അതിരൂപതാ ഡയറക്‌ടര്‍ ഫാ. റോജി മുകളേല്‍, ശാഖാ ഡയറക്‌ടര്‍ ഫാ. സജി മെത്താനത്ത്, സി.എം.എല്‍. ദേശീയ ഓര്‍ഗനൈസര്‍ സുജി പുല്ലുകാട്ട്, അതിരൂപത ഓര്‍ഗനൈസര്‍ ബിജോ പി. എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. സാലസ് ചാക്കോ, ഫെബിന്‍ കുര്യന്‍, സി. ജൂലി എസ്.വി.എം., ജോസി ജോസ്, ജിസ്‌മി സണ്ണി, സൈമണ്‍ ജോസ്, കെ.ജെ. സൈമണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‌കി. മികച്ച ശാഖാ-മേഖല, സാഹിത്യ മത്സര വിജയികള്‍, എസ്.എസ്.എല്‍.സി. +2, മതബോധന വിജയികള്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
മികച്ച ശാഖയായി കുറുമുള്ളൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. പയസ് മൗണ്ട്, ഏറ്റുമാനൂര്‍ ശാഖകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. കടുത്തുരുത്തിയാണ് മികച്ച മേഖല. കൈപ്പുഴ രണ്ടാം സ്ഥാനം നേടി. സാഹിത്യമത്സരത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം ഏറ്റുമാനൂര്‍ ശാഖ നേടി. ഈ വിഭാഗത്തില്‍ മേഖലാതലത്തില്‍ കൈപ്പുഴ ഒന്നാമതും, ചുങ്കം രണ്ടാമതുമെത്തി.
|
|