KCCNA CONVENTION 2012

Our Sponsors

മൂലക്കാട്ട് ജോണ്‍ സാറിനെ അനുസ്മരിച്ചു

posted Feb 10, 2010 11:35 PM by Anil Mattathikunnel   [ updated Feb 13, 2010 9:22 PM by Cijoy Parappallil ]
 ഉഴവൂര്‍: വിവിധ കര്‍മമണ്ഡലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മൂലക്കാട്ട്‌ ജോണ്‍ സാറിനെ ഉഴവൂര്‍ പൗരാവലി അനുസ്‌മരിച്ചു. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളയില്‍ നടന്ന ദിവ്യബലിക്കു ശേഷം പാരിഷ്‌ ഹാളിലാണ്‌ അനുസ്‌മരണാ യോഗം ചേര്‍ന്നത്‌. മുന്‍മന്ത്രി കെ.എം.മാണി, കൂടാരയോഗം പ്രസിഡന്റ്‌ പ്രൊഫ.എം.സി.മാത്യു പത്തുപറയില്‍, ഫാ.ലൂക്ക്‌ പുതിയകുന്നേല്‍, ഉഴവൂര്‍ ബാലചന്ദ്രന്‍, പ്രൊഫ.ജോസഫ്‌ ജോര്‍ജ്‌ കാനാട്ട്‌, ഇ.ജെ.ലൂക്കോസ്‌, മോളി ലൂക്ക, ഒ.എല്‍.എല്‍ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ കെ.സി.ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. മൂലക്കാട്ട്‌ കുടുംബാംഗങ്ങള്‍ക്കു വേണ്ടി മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. ഫാ.ജോര്‍ജ്‌ പുതുപ്പറമ്പില്‍, ഫാ.ജെമി പുതുശേരില്‍, സജോ വേലിക്കെട്ടേല്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
 
 
 
സ്റ്റീഫന്‍ ചെട്ടിക്കന്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites