KCCNA CONVENTION 2012

Our Sponsors

'നെവെര്‍ ഗിവ് അപ്പ് ' പുസ്തകം പ്രകാശനം ചെയ്തു.

posted Feb 6, 2010 10:35 PM by Anil Mattathikunnel   [ updated Feb 7, 2010 5:55 AM by Cijoy Parappallil ]
 
 മുംബൈ: സെന്റ് പോള്‍സ് സന്യാസ സമൂഹാംഗമായ ബ്രദര്‍ സജിത്ത് പറപ്പള്ളി  രചിച്ച ‘നെവെര്‍ ഗിവ് അപ്പ്'  (Never Give Up) എന്ന പുസ്തകം മുംബൈ സഹായ മെത്രാന്‍ മാര്‍ പേഴ്സി ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു. പ്രൊവിന്‍ഷ്യാല്‍ ജനറാള്‍ ഫാ. വര്‍ഗ്ഗീസ് ആദ്യ പ്രതി ഏറ്റുവാങ്ങി. ജീവിത വിജയത്തിലേക്ക് നടന്നു കയറുവാന്‍ ഇതു പോലുള്ള നല്ല പുസ്തകങ്ങള്‍ ഏവര്‍ക്കും പ്രചോദന്മാകട്ടെയെന്ന് ബിഷപ് ആശംസിച്ചു, പൂനെ ഫൊന്‍തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥിയായ ബ്രദര്‍ സജിത്ത്, ‘ഇന്‍സ്പിരേഷണല്‍ ക്വോട്ടസ്' എന്ന മാസികയുടെ എഡിറ്റര്‍  കൂടിയാണ്. കട്ടച്ചിറ  ഇടവക പറപ്പള്ളില്‍ പി. ജെ. സിറിയക്ക് - ആലീസ് ദമ്പതികളുടെ  പുത്രനാണ് സജിത്ത്.
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites