KCCNA CONVENTION 2012

Our Sponsors

നീറിക്കാട്‌ പള്ളിയില്‍ തിരുനാള്‍ ഫെബ്രുവരി 7 മുതല്‍ 15 വരെ

posted Feb 8, 2010 6:13 AM by Cijoy Parappallil
നീറിക്കാട്‌: ഇടവക മദ്ധ്യസ്ഥയായ പരി. ലൂര്‍ദ്ദ്‌ മാതാവിന്റെയും വി. സെബസ്‌ത്യാനോസിന്റെയും തിരുനാള്‍ ഫെബ്രുവരി 7 മുതല്‍ 15 വരെ ആഘോഷിക്കുന്നു.

7–ന്‌ വൈകുന്നേരം അഞ്ചിന്‌ കൊടിയേറ്റ്‌, തുടര്‍ന്ന്‌ 11–ാം തീയതി വരെ ധ്യാനം, നയിക്കുന്നത്‌– കുളത്തുവയല്‍ ധ്യാന ടീം. ഫെബ്രുവരി 12–ന്‌ രാവിലെ ഏഴിന്‌ മരിച്ചവര്‍ക്കുവേണ്ടിയുള്ള പാട്ടുകുര്‍ബ്ബാന, സെമിത്തേരി സന്ദര്‍ശനം. തുടര്‍ന്ന്‌ ആരാധന.13–ന്‌ രാവിലെ 7–ന്‌ വി. കുര്‍ബ്ബാന– ഇടവക വൈദീകര്‍, വൈകുന്നേരം 5–ന്‌ ലദീഞ്ഞ്‌, പ്രദക്ഷിണം, തിരുനാള്‍ സന്ദേശം – ഫാ.സജി മെത്താനത്ത്‌.

ഫെബ്രുവരി 14 ഞായറാഴ്‌ച 10–ന്‌ തിരുനാള്‍ റാസ– ഫാ. ജോക്കബ്‌ വെള്ളമരുതുങ്കല്‍, സന്ദേശം– ഫാ. ബെന്നി ചേരിയില്‍, തുടര്‍ന്ന്‌ പ്രദക്ഷിണം, വൈകുന്നേരം 7–ന്‌ നാടകം. 15–ന്‌ വിഭൂതി കര്‍മ്മങ്ങള്‍, ദിവ്യബലി. 
 
ലൂക്ക്‌ തോമസ്‌ (ജമ്മച്ചന്‍) മലയാറ്റിക്കുഴി & ഫാമിലിയാണ്‌ തിരുനാള്‍ പ്രസുദേന്തി. വികാരി ഫാ. ബൈജു എടാട്ട്‌, ഔസേഫ്‌ കണ്ടനാട്ട്‌, ഫിലിപ്പ്‌ മണിലയില്‍, പീറ്റര്‍ കിഴക്കേട്ട്‌ എന്നിവര്‍ തിരുനാളാഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
 
സിജോയ്‌ പറപ്പള്ളി 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites