KCCNA CONVENTION 2012

Our Sponsors

പരിസ്ഥിതി സൌഹാര്‍ദ്ദ സമൂഹം ഇന്നിന്റെ ആവശ്യം:തോമസ്‌ ചാഴികാടന്‍ എം എല്‍ എ

posted Feb 21, 2010 5:04 PM by knanaya news   [ updated Feb 21, 2010 8:54 PM by Anil Mattathikunnel ]
സെന്റര്‍ ഫോര്‍ ഇന്‍ വയോണ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റുമായി സഹകരിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാര്‍ തോമസ് ചാഴികാടന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. പഞ്ചായത്ത് മെമ്പര്‍ വത്സല ടീച്ചര്‍, ഗ്രാമവികസനസമിതി പ്രസിഡന്റ് ഫാ. മാത| ഏറ്റിയപ്പള്ളില്, നീണ്ടൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ബാനര്‍ജി, കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ സമീപം.
 
 
 
 
 
നീണ്ടൂര്‍: പരിസ്ഥിതി സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമാണെന്നും പരിസ്ഥിതി സൌഹാര്‍ദ്ദ സമൂഹമാണ് ഇന്നിന്റെ ആവശ്യമെന്നും തോമസ് ചാഴികാടന്‍ എം എല്‍ എ. സെന്റര്‍ ഫോര്‍ ഇന്‍ വയോണ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസ്ഥിതി സൌഹാര്‍ദ്ദ ജീവിത ശൈലിയുടെയും ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് എല്‍.പി. സ്കൂളില്‍ സഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ബാനര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. 2010 വര്‍ഷത്തില്‍ പരിസ്ഥിതി സൌഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കികൊണ്ട് കെ.എസ്.എസ്.എസ്. നടപ്പിലാക്കുന്ന പരിസ്ഥിതി മൈത്രി പദ്ധതിയുടെ ഭാഗമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിനോടനുബന്ധിച്ച് പങ്കെടുത്ത എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. യോഗത്തില്‍ ഫാ. മാത| ഏറ്റിയപ്പള്ളില്‍, മിനിമോള്‍ ജോബി, സെലിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി വിദഗ്ദ്ധരായ ജോസഫ് കുര്യന്‍, അനൂപ് തോമസ്, റോയി കെ.ജെ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites