|
പൂഴിക്കോല്‍: പൂഴിക്കോല്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. ഫെബ്രുവരി ഒന്‍പതിന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ബോബി പന്നൂറയില്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടുംബ നവീകരണ ധ്യാനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചരയ്‌ക്ക് ഉദയഗിരി കുരിശുപള്ളിയില്‍ ലദീഞ്ഞ്, വി. കുര്‍ബാന - ഫാ.തോമസ് കൊച്ചുപുത്തന്‍പുരയില്‍. അതിനു ശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. രാത്രി ഒമ്പതിന് ഫാ. സുനില്‍ പാറക്കല്‍ സന്ദേശം നല്‍കും. പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം - ഫാ.ടോമി തേര്‍വാലക്കട്ടയില്‍. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും ഉണ്ടായിരിക്കും.
ഞായറാഴ്‌ച രാവിലെ ഏഴിന് ദിവ്യബലി, പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന - ഫാ. തോമസ് പ്രാലേല്‍ കാര്‍മികത്വം വഹിക്കും. ഫാ. അലക്സ് ആക്കപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം - ഫാ.ജോണ്‍ ചേത്തലില്‍ . രാത്രി ഏഴിന് നാടകം.
സിജോയ് പറപ്പള്ളി |




Vatican 