KCCNA CONVENTION 2012

Our Sponsors

ഉഴവൂര്‍ സ്കൂളില്‍ പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

posted Feb 5, 2010 8:32 AM by knanaya news   [ updated Feb 5, 2010 7:14 PM by Cijoy Parappallil ]
ഉഴവൂര്‍:ഒ.എല്‍.എല്‍.എച്ച്.എസ്.എസ്. നവതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപെട്ട പൂര്‍വ്വ അധ്യാപക  വിദ്യാര്‍ഥി സംഗമം ഫാ. ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. ഫാ. ലൂക്ക് പുതിയകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. സൈമണ്‍ പുല്ലാട്ട്, പ്രൊഫ. എം. സി. മാത്യു പത്തുപറയില്‍, സാലി സൈമണ്‍, ഉഴവൂര്‍ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉഴവൂര്‍ ബീറ്റ്സ് ഡോട്ട്കോമും കെ . സി. വൈ. എല്ലും  ഹൈസ്കൂളുമായി ചേര്‍ന്ന് നടപ്പിലാകുന്ന ഏവര്‍ക്കും വൈദ|തി എന്ന പരിപാടിയിലേക്ക്  
സിറിയക്ക്  ഇഞ്ചെനാട്ട് സംഭാവനയായി നല്‍കിയ പതിനായിരം രൂപ ഫാ. ജോസ് അരീച്ചിറ ഹെഡ് മാസ്റെര്‍ കെ. സി. ജോസഫിനു നല്‍കി. തുടര്‍ന്ന് നടന്ന അനുഭവങ്ങളുടെ പങ്കു വെയ്ക്കലുകള്‍ക്ക് ഡോ. സി. ജെ. ജോസഫ് നേതൃത്വം നല്‍കി. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
 
 
 
സ്റ്റീഫന്‍ ചെട്ടിക്കന്‍  

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites