KCCNA CONVENTION 2012

Our Sponsors

സ്‌ത്രീശക്തി വിളിച്ചോതി കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ വനിതാദിനാഘോഷം

posted Mar 9, 2010 8:19 AM by Cijoy Parappallil
കോട്ടയം: അക്ഷരനഗരിയില്‍ സ്‌ത്രീ ശക്തി വിളിച്ചോതി കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷം നടത്തി. കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ 15–ാമത്‌ വനിതാ സ്വാശ്രയസംഘ രൂപീകരണ വാര്‍ഷികവും അന്താരാഷ്ട്ര വനിതാദിനമായ ഇന്നലെ കോട്ടയത്ത്‌ സംഘടിപ്പിച്ചത്‌.

കെഎസ്‌എസ്‌ സ്വാശ്രയസംഘാങ്ങളായ ആയിരക്കണക്കിന്‌ വനിതകളെ പങ്കെടുപ്പിച്ച്‌ കെഎസ്‌എസ്‌ എസ്‌ സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്‌ കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച വനിതാദിനറാലിയോടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌.

കളക്ടറേറ്റിന്‌ മുന്നില്‍ കെഎസ്‌എസ്‌എസ്‌ സംഘാഗങ്ങള്‍ നടത്തിയ തെരുവ്‌ നാടകം ഏറെ ശ്രദ്ദേയമായി. കാലിക പ്രാധാന്യമായ പ്രശ്‌നങ്ങളായ വിലക്കയറ്റം, സ്‌ത്രീകള്‍ക്കെതിരേയുള്ള ചൂഷണം, കുടിവെള്ളക്ഷാമം തുടങ്ങിയ പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ച്‌ കെഎസ്‌എസ്‌എസ്‌ അംഗങ്ങള്‍ ശ്രദ്ധേയരായി. റാലിയ്ക്ക്‌ കൊഴുപ്പേകി കെഎസ്‌എസ്‌എസ്‌ വനിതാ സ്വാശ്രയമുന്നേറ്റങ്ങളായ വനിതാശിങ്കാരിമേളം, വനിതാ സെക്യൂരിറ്റി ഫോഴ്സ്‌, വനിതാ ഓട്ടോറിക്ഷ, തെരുവ്‌ നാടകം, അമ്മന്‍കുടം എന്നിവയുമുണ്‌ടായിരുന്നു.

റാലിയെ തുടര്‍ന്ന്‌ കെപിഎസ്‌ മേനോന്‍ ഹാളില്‍ നടന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കളക്ടര്‍ മിനി ആന്റണി അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വത്സലകുമാരി, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതികാ സുഭാഷ്‌, നീണ്‌ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യാ ബാനര്‍ജി, കെഎസ്‌എസ്‌എസ്‌ പ്രോജക്ട്‌ കോ–ഓര്‍ഡിനേറ്റര്‍ സിസ്‌റ്റര്‍ ലിനറ്റ്‌, മേഖലാ ഫെഡറേഷന്‍ സെക്രട്ടറി ലിസി ലൂക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വനിതാസ്വാശ്രയ മുന്നേറ്റ പ്രവര്‍ത്തകയായി തെരഞ്ഞെടുത്ത മിനി ജോബിയെ സമ്മേളനത്തില്‍ ആദരിച്ചു.

ചടങ്ങിനോട്‌ അനുബന്ധിച്ച്‌ സംക്രാന്തി ഗ്രാമത്തിലെ അര്‍ച്ചന ഗ്രൂപ്പിലെ സ്വാശ്രയസംഘാങ്ങങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കരകാട്ടം ടീമിന്റെ അരങ്ങേറ്റവും നടന്നു.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites