KCCNA CONVENTION 2012

Our Sponsors

തറയില്‍ തോമസച്ചന്‍, കല്ലറക്കാര്‍ക്ക് അഭിമാനമായിരുന്ന വൈദികന്‍

posted Mar 4, 2010 11:39 PM by Anil Mattathikunnel   [ updated Mar 6, 2010 8:26 AM ]

കല്ലറ: തറയില്‍ തോമസച്ചന്റെ    നിര്യാണത്തില്‍ ആദരാജ്ഞലികള്‍  അര്‍പ്പിക്കാന്‍  നാടിന്റെ നാനാഭാഗത്തുനിന്നും വിശ്വാസികള്‍ എത്തികൊണ്ടിരുന്നു  നാനാജാതി മതസ്ഥരുടെ  ബഹുമാനം  ഏറ്റുവാങ്ങിയ  അച്ഛന്‍ കര്‍ത്താവിന്റെ സന്നിതിയില്‍ ഒരു നല്ല ജോലിക്കാരനായി  എന്നറിയാം. എന്നുവരികിലും  അച്ചന്റെ ആകസ്മികമായ വേര്‍പാട്  എല്ലാവര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത കാര്യാം തന്നെയായിരുന്നു .അനേകരെ  ദു:ഖത്തിലാക്കി   മരണം  വന്നു  നമ്മുടെ  പ്രിയപ്പെട്ട  അച്ചനെ കൂട്ടികൊണ്ടു പോകുമ്പോള്‍ പലചോദ്യങ്ങളും  നമ്മുടെ  മുന്നില്‍ ഉയര്‍ന്നുവന്നെയ്ക്കാം  ഈ കുട്ടികൊണ്ടുപോകല്‍ അല്പോം  നേരത്തെ ആയില്ലേ ! ക്ഷണിക്കപെടാത്ത അതിഥിയായി മരണം  വന്നു  എന്ന് നാം  ചിന്തിച്ചു പോകുന്നു  നമ്മള്‍ എല്ലാവരും ദൈവത്തിന്റെ അടുത്തുനിന്നും  ഭൂമികാണാന്‍ വന്നവരാണ്  ആ  ദൈവത്തിന്റെ അരുകിലേക്ക് തിരികെ പോകുന്ന ദിവസമാണ്  ഓരോരുത്തരുടെയും മരണം  .

      ചാക്കോ മറിയം ദെമ്പതികളുടെ  ഓമന പുത്രനായ  തോമസ് കുട്ടി അച്ഛന്‍  ഭൂജാതനായി .അമമയുടെ  പുന്നാരമോന്‍ കളികളിലും പഠിത്തത്തിലും മിടുമിടുക്കന്‍  ചെറുപ്പം മുതല്‍ക്കെ ആള്‍താര ശിശ്രുഷയിലും ദൈവീക കര്യങ്ങളിലും  ശ്രദ്ദാലുവും ആയിരുന്നു  ശാന്തതയും വിനയവും നിറഞ്ഞ  തോമസ് അച്ചന്റെ സ്വഭാവം  വൈദീക ദൈവവിളിക്ക് അനുയോജിയമാണെന്നു  കണ്ടവരും കേട്ടവരും പ്രവചിച്ചു . അങ്ങനെ ക്രിസ്തുവിന്റെ ജീവിതം പിന്തുടരാന്‍ ഇട്ടികുഞ്ഞു ബ്രദറിന്റെ പ്രചോദനം എറേ സഹായിച്ചു  അതിനെ തുടര്‍ന്നു  ആലുവ സെമിനാരിയില്‍ ചേരുകയും  ഗുരുഭൂതര്‍ക്കും  സഹപ്രവര്‍ത്തകര്‍ക്ക്  പ്രിയങ്കരനും  മാതൃകയുമായി  1967 ല്‍ തോമസച്ചന്‍ തിരുപട്ടം സീകരിച്ചു 


ആദ്യയമായി  കൈപുഴയില്‍ അസിസ്റെന്റ്  വികാര്‍ ആയി നിയമിതനായി  തുടെര്‍ന്ന്  വിതുര  റാന്നി കട്ടോട് , മറിക , നീണ്ടൂര്‍ , കൈപ്പുഴ എന്നിവിടെങ്ങളിലും    അവസാനം  ഇടക്കട്ടുപള്ളി വികാര്‍ ആയും സേവനം  അനുഷ്ടിച്ചുകൊണ്ടിരിക്കുകയുമായിരുന്നു .

അച്ഛനെക്കുറിച്ച് എഴുതുമ്പോള്‍ ഒരുകാര്യാം വ്യക്തമാണ്  ദേഷ്യതോടെയുള്ള മുഖം ആരെങ്കിലും  കണ്ടിട്ട്  ഉണ്ട്  എന്ന് തോന്നുന്നില്ല    ശത്രുക്കള്‍ ഇല്ലാതാകാന്‍ ഹൃദ്യമായ ഒരുപുഞ്ചിരിക്ക് ശക്തിയുണ്ട് .എന്നതുപോലെ അച്ചനെ എപ്പോള്‍ കണ്ടാലും  ചെരുപുഞ്ചിരിയോടെയുള്ള

ആ നോട്ടം ഏവരുടെയും ഒരു അകര്‍ഷണം തന്നെയായിരുന്നു .എപ്പോള്‍ കണ്ടാലും അച്ഛന്‍ പറയുന്ന  വാക്കുകള്‍ ആണ് നല്ലത് , നന്നായി ,നല്ലകാര്യം എന്നൊക്കെ   ഏതോരു കാര്യം ആവശ്യപെട്ടുചെന്നാലും   സമചിത്തതയോടെ  അതിനുവേണ്ടുന്ന നിര്‍ദേശം നല്‍കുന്നതില്‍ അച്ഛന്‍ സമര്‍ത്ഥനായിരുന്നു . ദീര്‍ഖ വീക്ഷണത്തോടെ കാര്യങ്ങള്‍  ചെയ്യുന്നതില്‍ അച്ഛന് ഒരു പ്രേത്യേക കഴിവുണ്ടായിരുന്നു . വൈദീക  കൂട്ടായ്മ എന്നും പരിപോഷിപ്പിച്ചിരുന്ന ശ്രഷ്ടനായ വൈദീകനായിരുന്നു തോമസച്ചന്‍ . തന്റെ കുടുംബാംഗങ്ങളെ ജീവനുതുല്യേം  സ്േനഹിക്കുകയും , പ്രശ്നങ്ങളുടെ  അവസാനവാക്കും അച്ഛനായിരുന്നു. 19.12.2009  ഇല്‍ അച്ചന്റെ എഴുപതാം പിറന്നാള്‍ തറയില്‍ കുടുംബാംഗങ്ങളുടെയ്  നേതൃത്വത്തില്‍ ആഘോഷിക്കുകയും  അന്നെ ദിവസം  ഇടവക ദേവലയത്തില്‍ ദിവ്യ ബലി അര്‍പ്പിക്കുകയും ചെയ്തു.

 

തോമസച്ചന്റെ   ഭൌദിക  ശരീരം 02.03.2010 , 4.30 നു  കാരിത്താസ് മോര്‍ച്ചറിയില്‍ നിന്ന് എടുക്കുകയും  അവിടെവച്ചു  ബിഷപ്പ് മാര്‍ കുര്യാക്കോസ്  കുന്നശ്ശേരിയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ത്ഥനയും ഒപ്പിസും ചൊല്ലി .തുടര്‍ന്ന് താന്‍ ശുശ്രുഷ നിര്‍വഹിച്ചുകൊണ്ടിരുന്ന  ഇടക്കാടുപളളിയില്‍ ബഹുമാനപ്പെട്ട അച്ചന്റെ  മൃതദേഹം പൊതുദര്‍ശനത്തിനു  വച്ചു.  ഞങ്ങളെ സ്േനഹിക്കുകയും  ഞങ്ങളില്‍ ഒരാളായി  ദൈവത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യത അച്ഛന് അന്ദ്യോപചാരം അര്‍പ്പിക്കുവാന്‍ ഇടവകഗങ്ങളുടെ   ഒരു വന്‍ ജനാവലി തന്നെ എത്തിച്ചേര്‍ന്നിരുന്നു . ഈ വേളയില്‍ ഫാദര്‍ .മാത|  കനിയംതരമാലിയില്‍ , സൈമണ്‍ ഇടതിപരംബില്‍ എന്നിവര്‍ പ്രാര്‍ത്ഥിക്കുകയും  തങ്ങളുടെ  സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ തങ്ങള്‍ക്കുള്ള ദുഖം അറിയിക്കുകയും ചെയ്തു .  ഇവിടെ നിന്ന്  താന്‍ ജനിച്ചു വളര്‍ന്ന കല്ലറ തറയില്‍  വീട്ടിലേക്കു  ആയിരങ്ങളുടെ   സ്േനഹസ്പര്‍ശം ഏറ്റുവാങ്ങി  ഭൌദിക ശരീരം 8   മണിയോടെ   എത്തിച്ചു അച്ഛനെ ഒരു നോക്ക് കാണാന്‍ കൈപുഴ കുരിശുപള്ളി  തുടങ്ങി  ജനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളിലും  നിന്നിരുന്നു .  വീട്ടില്‍ എത്തിയപ്പോള്‍ തന്റെ സഹോദരങ്ങള്‍ ,കൊച്ചുമക്കള്‍  സഹവൈദീകര്‍, സിസ്റ്റേഴ്സ്   എന്നിവര്‍  ഭാവതീകശരീരം സ്വീകരിച്ചു  അച്ചന്റെ വേര്‍പാട് കുടുംബാംഗങ്ങള്‍ക്കു താങ്ങാവുന്നതിലും  അപ്പുറമായിരുന്നു  ഈറനണിഞ്ഞ മിഴികളുമായി എല്ലാവരും  പ്രാര്‍ത്ഥനാനിരതരായി അച്ചനെ നോക്കി നിന്ന്.  രാത്രി വയ്കിയും ജനങ്ങള്‍ വന്നുകൊണ്ടിരുന്നു .

      3  തിയതി  രാവിലെ മുതെല്‍ക്കെ  അച്ഛന് ആദരാജ്ഞലികള്‍ അര്‍പിക്കുവാന്‍  വിശ്വാസികള്‍ എത്തി തുടങ്ങി .ഉച്ച കഴിഞ്ഞു  2.30 തന്നെ വീട്ടിലെ തിരുകര്‍്മങ്ങള്‍ തുടങ്ങി .

   സന്നേശം നല്‍കുകയുണ്ടായി  തുടര്‍ന്നു തോമസചെന്റെ ബ്രദര്‍ ലുക്ക തറയിലും പ്രസങ്ങിക്കുകയും നന്നിപറയുകയും  ചെയ്തു.  ഉടെനെതന്നെ പള്ളിയിലേക്ക് വിലപയത്രയായിതന്നെ പോയി. പള്ളിയില്‍ വിശ്വാസികള്‍ അച്ഛനെ ഒരു നോക്ക് കാണാന്‍ അന്ദ്യോപച്ചരം അര്‍്പിക്കുവാന്‍ എത്തിയിരുന്നു.3.45 നു പള്ളിയില്‍ എത്തുകയും ബിഷപ്പ് മാര്‍ മാത| മൂലകാട്ടില്‍  പിതാവിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി  അര്‍പ്പിക്കുകയും ചെയ്തു.  പിതാവ് സന്നേശത്തില്‍  പറയുകയുണ്ടായി  തോമസച്ചനോട്  കൈപ്പുഴയില്‍ നിന്നും  ഇടക്കാട്ടെക്ക് സ്ഥലം മാറുന്ന കാരിയം പറഞ്ഞപ്പോള്‍  അതിനെന്താ അവിടെ മാക്കില്‍ പിതാവുണ്െടല്ലോ.എന്ന് അച്ചന്‍ പറഞ്ഞു  പിതാവ് പറഞ്ഞ മാക്കില്‍ പിതാവിന് വേണ്ടി  ഒത്തിരി കാര്യം  ചെയ്യുവാനുണ്ട്  ഇന്ന് അതെല്ലാം വളരെ ഭംഗിയായി ഉത്തരവതിതതോടെ  ചെയ്യുന്നതിന് തോമസച്ചനാണ് പ്രേത്യേയ്ക തല്പര്യം ഉണ്ടായിരുന്നു. തന്നെ ഏല്‍പിച്ച ഉത്തരവാത്വങള്‍ വളരെ ഭംഗിയായി നിറവേറ്റുകയും ചെയ്തു.  അന്ദ്യകര്‍മങ്ങള്‍ക്ക്  ബിഷപ്പ്  മാര്‍ കുര്യാക്കോസ് കന്നശേരിയും  സന്നിഹിതനായിരുന്നു  

സൈമണ്‍ പഴുക്കായില്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites