|
തിരുവനന്തപുരം ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ഭക്‌ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'സെന്റ് പയസ് ടെന്‍ത് മെഡികെയറിന്‍െറ' ഉദ്‌ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിക്കുന്നു. ലൂര്‍ദ്ദ് ഫൊറോനാ വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍, വികാരി ഫാ.ജോസ് ആദോപ്പിള്ളില്‍, വിന്‍സെന്‍റ ഡി പോള്‍ സൊസൈറ്റി കോട്ടയം അതിരൂപതാ പ്രസിഡന്‍റ് പി.ജെ. സിറിയക്ക് തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം: സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇടവകദിനവും, സെന്റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇതര ഭക്‌തസംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ച ‘സെന്റ് പയസ് ടെന്‍ത് മെഡികെയര്‍’ യൂണിറ്റിന്‍െറ ഉദ്‌ഘാടനവും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. പാരിഷ്‌ഹാളില്‍ നടന്ന ചടങ്ങില്‍ ലൂര്‍ദ്ദ് ഫൊറോനാ വികാരി റവ. ഡോ. ജോണ്‍ വി. തടത്തില്‍, വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് പി.ജെ. സിറിയക്ക് എന്നിവരും സന്നിഹിതരായിരുന്നു. അന്യ ജില്ലകളില്‍നിന്നും റീജണല്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്രാ മെഡിക്കല്‍ സെന്‍റര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്‌ഥാപനങ്ങളില്‍ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്കും, അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മാര്‍ഗനിര്‍ദ്ദേശവും സഹായവും നല്‍കാന്‍ ഉതകുംവിധമാണ് ‘സെന്റ് പയസ് ടെന്‍ത് മെഡികെയര്‍’ എന്ന സംഘടന രൂപീകരിച്ചിരിക്കുന്നത്. രോഗികളുടെ സൗഖ്യത്തിനും ബന്ധുക്കളുടെ മന:സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുക, രോഗികളെ സന്ദര്‍ശിക്കുക, താമസ സൗകര്യം ക്രമീകരിക്കുക, രക്‌തം ദാനം ചെയ്യുക, ആശുപത്രികളെക്കുറിച്ചും ചികില്‍സാരീതികളെക്കുറിച്ചും അവബോധം വളര്‍ത്തുക, ടെസ്‌റ്റിംഗ് – സ്‌കാനിംഗ് സെന്ററുകളെക്കുറിച്ച് വിവരം നല്‍കുക, കൗണ്‍സിലിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, അത്യാവശ്യ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ‘മെഡികെയര്‍’ വിഭാവനം ചെയ്യുന്നത്. ഇടവക കൂട്ടായ്‌മയില്‍ ഭക്‌ത സംഘടനകള്‍ക്കും കൂടാരയോഗങ്ങള്‍ക്കുമുള്ള പ്രസക്‌തി മാര്‍ പണ്ടാരശേരില്‍ ചൂണ്ടിക്കാട്ടി. ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനങ്ങളേയും സന്നദ്ധ സംഘങ്ങളേയും കൊച്ചുപിതാവ് പ്രശംസിക്കുകയും, പുതിയ സംഘടനയ്‌ക്ക് എല്ലാവിധ വിജയം ആശംസിക്കുകയും ചെയ്‌തു. റവ. ഡോ. ജോണ്‍ വി. തടത്തില്‍ ഇന്നത്തെ അണുകുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും, പ്രാര്‍ത്ഥനയിലൂടെയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്‌മയിലൂടെയും ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കേണ്ടതിന്‍െറ ആവശ്യകതയും ഊന്നിപ്പറഞ്ഞു. പി.ജെ. സിറിയക്ക് ഇടവകയുടെ പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍ ആശംസിക്കുകയും സെന്‍ട്രല്‍ കൗണ്‍സിലിന്‍െറ സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ബേബി ജോണ്‍ മംഗലത്തേട്ട് ഇടവകയിലെ വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടേയും മെഡികെയറിന്‍െറയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും വിശദീകരിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ സ്വാഗതവും ഏബ്രഹാം നടുവത്ര കൃതജ്‌ഞതയും രേഖപ്പെടുത്തി. ചടങ്ങില്‍ ഇടവകയുടേയും മെഡികെയറിന്‍േറയും വെബ്‌സൈറ്റുകള്‍ മാര്‍ പണ്ടാരശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. വെബ്‌സൈറ്റ് അഡ്രസ് – www.piustenthchurch.org ബിനു ജേക്കബ് പാലക്കാത്തടത്തില്‍ വെബ്‌സൈറ്റുകളുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദീകരിച്ചു. മെഡികെയറുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ലഘുലേഘയുടെ പ്രകാശനം റവ. ഡേ. ജോണ്‍ വി. തടത്തില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഇടവക ദിനാചരണത്തോ ടനുബന്ധിച്ചു നടന്ന കലാമല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടന്നു. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.ഏബ്രഹാം നടുവത്ര |




Vatican 