KCCNA CONVENTION 2012

Our Sponsors

ടൂറിസംരംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല -മന്ത്രി കെ.വി.തോമസ്

posted Feb 9, 2010 1:08 PM by Saju Kannampally   [ updated Feb 9, 2010 1:19 PM ]

നീണ്ടൂര്‍ : ടൂറിസംരംഗത്ത് അനന്തസാധ്യതകളാണുള്ളതെന്നും അതിന്റെ രണ്ടുശതമാനം പോലും നമ്മള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. 'ഹരിത ടൂറിസ'ത്തിന് വലിയ സാധ്യതകളാണുള്ളത്.

നീണ്ടൂര്‍ മണ്ണാര്‍മൂല ജെയെസ് പാടശേഖരത്തിലെ മത്സ്യക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ടൂറിസംരംഗത്ത് പ്രായോഗിക സമീപനം വേണം. കുമ്പളങ്ങിയില്‍ നടപ്പാക്കിയ ടൂറിസം പദ്ധതിയോട് തുടക്കത്തില്‍ വിയോജിച്ചവര്‍പോലും ഇപ്പോള്‍ അഭിപ്രായം മാറ്റിയിരിക്കുകയാണ്.

കേരളത്തിലുള്ളവര്‍ കോഴിക്കുഞ്ഞുങ്ങളെയും മറ്റും വാങ്ങുന്നത് ഇപ്പോള്‍ ബാംഗ്ലൂരിലെ ഹാച്ചറിയില്‍നിന്നാണ്. ഇതില്‍ മാറ്റംവരുത്താന്‍ കൊല്ലത്ത് ഇത്തരമൊരു കേന്ദ്രം തുടങ്ങാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് സ്ഥലം തരാമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി തോമസ് പറഞ്ഞു.

തോമസ് ചാഴികാടന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് നിരോധിക്കുന്ന നിയമം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നൂതന സംയോജിത കൃഷിരീതി പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം എം.പി.മാരായ ജോസ് കെ. മാണിയും പി.കെ.ബിജുവും ചേര്‍ന്ന് നിര്‍വഹിച്ചു.

എം.എല്‍.എ.മാരായ മോന്‍സ്‌ജോസഫ്, കെ.സി.ജോസഫ്, കോട്ടയം എ.ഡി.എം. ഇ.പി.രാജന്‍, ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ. വി.ബി.ബിനു, സ്റ്റീഫന്‍ ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കുര്യന്‍, നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ബാനര്‍ജി, ജില്ലാപ്പഞ്ചായത്തംഗം കെ.കുഞ്ഞപ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം ലൂക്കോസ് തോമസ് തോട്ടുങ്കല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗീതാദേവി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശശികുമാര്‍, എം.മുരളി, ശ്രീകാന്ത് മനോഹര്‍, പി.സി.ജോസഫ്, പാടശേഖരസമിതി പ്രസിഡന്റ് തോമസ് കോട്ടൂര്‍, സെക്രട്ടറി ജോയി ചെമ്മാച്ചേല്‍ എന്നിവര്‍ പ്രസംഗിച്ചു
 
ജോയി ചെമ്മാച്ചേല്‍
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites