KCCNA CONVENTION 2012

Our Sponsors

പാരമ്പര്യം കാത്തു സൂക്ഷിച്ചത്‌ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ച:മോണ്‍. ഇളപ്പാനിക്കല്‍

posted Feb 8, 2010 6:57 AM by Cijoy Parappallil   [ updated Feb 8, 2010 10:45 AM by Saju Kannampally ]
ക്‌നാനായ സോഷ്യല്‍ ഫോറത്തിന്റെ വാര്‍ഷികം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ ഉദ്‌ഘാടനം ചെയ്യുന്നു. ചിങ്ങവനം അതിഭദ്രാസന വികാരി ജനറാള്‍ കുര്യാക്കോസ്‌ ചിറയില്‍ കോര്‍എപ്പിസ്‌കോപ്പ, കുരുവിള കേളച്ചന്ദ്ര, തോമസ്‌ ജോണ്‍ കൊപ്പുഴ, ജോസ്‌ കാവില്‍, പ്രൊഫ.ഇ.പി.മാത്യു, പി.എം.ജേക്കബ്‌, പ്രൊഫ.പി.കെ.സ്‌കറിയ എന്നിവര്‍ സമീപം.
 
 
കോട്ടയം: ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിച്ചു പോരുന്നത്‌ സമുദായത്തിന്റെ വളര്‍ച്ചയ്‌ക്കും, ആധ്യത്മിക വിശുദ്ധിക്കും സഹായകരമായെന്ന്‌ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ പ്രസ്‌താവിച്ചു. ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ നഗറില്‍ ക്‌നാനായ സോഷ്യല്‍ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പും വിഘടനവാദവും കത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ക്‌നാനായ കത്താലിക്കാ - യാക്കോബായ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട്‌ ക്‌നാനായ സോഷ്യല്‍ ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ ചിങ്ങവനം അതിഭദ്രാസന വികാരി ജനറാള്‍ കുര്യാക്കോസ്‌ ചിറയില്‍ കോര്‍ എപ്പിസ്‌കോപ്പ പറഞ്ഞു. സമ്മേളനത്തില്‍ പ്രസിഡന്റ്‌ കെ.കെ.കുരുവിള കേളച്ചന്ദ്ര അധ്യക്ഷത വഹിച്ചു. തോമസ്‌ ജോണ്‍ കൊപ്പുഴ, ജോസ്‌ കാവില്‍, പ്രൊഫ.ഇ.പി.മാത്യു, പി.എം.ജേക്കബ്‌ പഴയകളം എന്നിവര്‍ പ്രസംഗിച്ചു.

ക്‌നാനായ കലോത്സവത്തില്‍ വിജയികളായവര്‍ക്ക്‌ ചടങ്ങില്‍ ട്രോഫികളും, കാഷ്‌ അവാര്‍ഡും വിതരണം ചെയ്‌തു. 90 വയസു കഴിഞ്ഞവരെയും, 60 വര്‍ഷത്തെ ദാമ്പത്യ ജീവിതം പിന്നിട്ട ദമ്പതികളെയും ചടങ്ങില്‍ ആദരിച്ചു. 
 
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites