KCCNA CONVENTION 2012

Our Sponsors

ഹരിയാനയിലെ ക്‌നാനായ കുടുംബ – യുവജന കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു

posted Feb 20, 2010 4:38 PM by Saju Kannampally   [ updated Feb 20, 2010 4:44 PM ]


ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്‌ഗാവില്‍ കെ.സി.വൈ.എല്‍ ഡല്‍ഹി റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്‌നാനായ കുടുംബ – യുവജന കൂട്ടായ്‌മ ഈ മേഖലയിലെ ക്‌നാനായ മക്കള്‍ക്ക്‌ ആഹ്ലാദവും, ആവേശവും പകര്‍ന്നു. ഇതാദ്യമായി ഗുഡ്‌ഗാവില്‍ സംഘടിപ്പിച്ച ക്‌നാനായ കൂട്ടായാ്‌മയില്‍ പങ്കെടുക്കാന്‍ ഒമ്പതോളം കുടുംബങ്ങളും നൂറോളം യുവജനങ്ങളും എത്തിയത്‌ ഇതിനുള്ള തെളിവായിരുന്നു. വിവിധ ഹോസ്‌പിറ്റലുകളില്‍ നഴ്‌സുമാരായും, മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥരായും ജോലി ചെയ്യുന്ന നിരവധി ക്‌നാനായ യുവജനങ്ങള്‍ ഈ മേഖലയിലുണ്ട്‌. ഡല്‍ഹിയിലെ ക്‌നാനായ റീജിയണ്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ.ബിനോയി നാരമംഗലത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൂട്ടായ്‌മയ്‌ക്കു തുടക്കമായി. മാനവരചന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സംഗമം ഫാ.രാജന്‍ പുന്നയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.വൈ.എല്‍ ഡല്‍ഹി റീജിയണ്‍ പ്രസിഡന്റ്‌ സിറിയക്‌ ചാഴികാടന്‍ അധ്യക്ഷത വഹിച്ചു. ഫാ.ബിനോയി നാരമംഗലം മുഖ്യപ്രഭാഷണം നടത്തി. സാല്‍സി മണക്കുന്നേല്‍, ബിബിന്‍ ചേന്നാത്ത്‌, മനോജ്‌ നാക്കോലിക്കര.ില്‍, വിന്നി കൂന്തമറ്റം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.സി.വൈ.എല്‍ – ന്റെ യൂണിറ്റും ഇവിടെ രൂപീകരിച്ചു.


സിറിയക്‌ ചാഴികാടന്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites