KCCNA CONVENTION 2012

Our Sponsors

വാകത്താനം പള്ളി ശതാബ്ദി : ദീപശിഖാ പ്രയാണം നടത്തി

posted Feb 4, 2010 9:05 PM by Saju Kannampally   [ updated Feb 4, 2010 11:59 PM by Cijoy Parappallil ]
വാകത്താനം : സെന്റ്‌ മാത്യൂസ്‌ കാത്തോലിക്‌ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയ സ്‌ഥാപക പിതാവും ദൈവദാസനുമായ മാര്‍ മാക്കീല്‍ പിതാവിന്റെ ഇടയ്ക്കാട്ട്‌ ഫോറോന ദേവാലയത്തിലുള്ള കബറിടത്തിങ്കല്‍ നിന്നും വാകത്താനതേക്ക്‌ ദീപശിഖ പ്രയാണം നടത്തി. ഇടയ്ക്കാട്ട്‌ ഫോറോന വികാരി ഫാ. തോമസ്‌ തറയില്‍ തെളിച്ചു കൊടുത്ത ദീപശിഖ , വികാരി ഫാ. മനോജ്‌ എലിത്തടത്തില്‍ ഏറ്റുവാങ്ങി
 
101 വാഹങ്ങളുടെയും , ദൃശ്യകലാ രൂപങ്ങള്‍ , നിശ്ചലദൃശ്യങ്ങള്‍ , വാദ്യമേളങ്ങള്‍ തുടങ്ങിയവയുടെയും , അകമ്പടിയോടെ എത്തിയ ദീപശിഖക്ക്‌ പാച്ചിറ പള്ളില്‍ വികാരി ഫാ. അബ്രാഹം പറമ്പേട്ടിന്റെ നേതൃത്തത്തില്‍ സ്വീകരണം നല്‍കി വൈകുന്നേരം 5 മണിയോട്‌ കൂടി വാകത്താനത്ത്‌ എത്തി ചേര്‍ന്ന ദീപ ശിഖ സ്വീകരിച്ചത്‌ കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഫാ. മൈക്കിള്‍ വെട്ടികാട്ട്‌ ശതാബ്ദി തിരി തെളിച്ചു. ഒരു വര്‍ഷം നീണ്‌ടു നില്‍കുന്ന ശതാബ്ദി ആഘോഷങ്ങള്‍ അടുത്ത വര്‍ഷം ജനുവരി ഒമ്പതാം
തിയതി സമാപിക്കും. ശതാബ്ദി സ്‌മാരക പാരിഷ്‌ ഹാളില്‍ന്റെ നിര്‍മാണം പുരോഗമിക്കുന്നു.
 

 ജോണ്‍സണ്‍ ‍ കൂവക്കട 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites