![]() അറുനൂറ്റിമംഗലം: കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരുടെ ജീവിതവിജയത്തിനുതകുന്നതായിരിക്കണമെന്ന് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
അറുനൂറ്റിമംഗലം സെന്റ് ആന്റണീസ് യു.പി.സ്‌കൂള്‍ നവതിയാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എ.ഫണ്ടില്‍നിന്ന് സ്‌കൂള്‍ വികസനത്തിനായി 50,000 രൂപ മോന്‍സ് ജോസഫ് അനുവദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.റോജി മുകളേല്‍, കുറവിലങ്ങാട് എ.ഇ.ഒ. ഏലിയാമ്മ മാത്യു, പ്രഥമാധ്യാപകന്‍ പി.ടി.ഫിലിപ്പ്, ബെന്നി കോയിക്കല്‍, ജിന്‍സാ ജോയി എന്നിവര്‍ പ്രസംഗിച്ചു. വനിതാ ശാക്തീകരണ സെമിനാര്‍ സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. |




Vatican 