KCCNA CONVENTION 2012

Our Sponsors

Knanaya News‎ > ‎

America

അഭിവന്ദ്യ മൂലക്കാട്ട് പിതാവ്‌ അമേരിക്കയില്‍

posted Feb 23, 2012 9:19 PM by Anil Mattathikunnel   [ updated Feb 23, 2012 9:21 PM ]

ലോസാഞ്ചലസ്‌ : കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭി: മാര്‍ മൂലക്കാട്ട് പിതാവ് ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ . റോമില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്റെ സ്ഥാനാരോഹണ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം തിരിച്ച് നാട്ടിലേക്കുള്ള മാര്‍ഗ്ഗ മദ്ധ്യേ ആണ് തിരുമേനി അമേരിക്കയും സന്ദര്‍ശിക്കുന്നത്. ലോസാഞ്ചലസില്‍ എത്തിയ പിതാവ്‌ , നാളെ മുതല്‍ (വെള്ളിയാഴ്ച ) , അമേരിക്കയിലെ ക്നാനായ വൈദീകര്‍ , ക്നാനായ റീജിയന്‍ - കെ സി സി എന്‍ എ അല്‍മായ നേതൃത്വം എന്നിവരുമായി ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തും. നാളെ രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ക്നാനായ വൈദീകരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക്‌ ശേഷം ക്നാനായ വൈദീകരോടൊപ്പം ക്നാനായ റീജിയനിലെ അല്‍മായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെ കെ സി സി എന്‍ എ നേതൃത്വവും ക്നാനായ വൈദീകരും തമ്മിലുള്ള ആശയവിനിമയത്തിന് മാര്‍ മൂലക്കാട്ട് പിതാവ്‌ അധ്യക്ഷത വഹിക്കും. ഞായറാഴ്ച ലോസാഞ്ചലസിലെ ക്നാനായ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ആദ്യകുര്‍ബ്ബാന -സ്ഥൈര്യലേപന ശുശ്രൂഷകള്‍ക്ക് അഭി: പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 

അനില്‍  മറ്റത്തിക്കുന്നേല്‍

ക്നാനായ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

posted Feb 23, 2012 7:36 PM by P C Kuriakose   [ updated Feb 23, 2012 9:14 PM by knanaya news ]

താമ്പാ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ആഭിമുഖ്യത്തില്‍ ജൂലൈ 26, 27, 28, 29 തീയതികളില്‍ ഫ്ളോറിഡായിലെ ഒര്‍ലാന്‍ഡോയില്‍ വച്ചു നടക്കുന്ന ക്നാനായ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തുന്ന ക്നാനായ കണ്‍വന്‍ഷനില്‍ സമുദായാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും വര്‍ദ്ധിച്ചുവരുന്നു എന്നതിന്റെ ഉദാഹരണമാണ് രജിസ്ട്രേഷന്‍ ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍തന്നെ ഏകദേശം 500 കുടുംബങ്ങള്‍ കണ്‍വന്‍ഷന് രജിസ്റര്‍ ചെയ്തതെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജയിംസ് ഇല്ലിക്കനും കെ.സി.സി.എന്‍.എ പ്രസിഡന്റ് ഡോ. ഷീന്‍സ് ആകശാലയും പറഞ്ഞു.

ക്നാനായ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ നടപടികള്‍ മുഴുവനും ഓണ്‍ലൈനായി ചെയ്യുന്നതുവഴി സമയലാഭവും രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുവാനും കഴിയുന്നത് ഈ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്. ഒര്‍ലാന്‍ഡോ കണ്‍വന്‍ഷന് ഏര്‍പ്പെടുത്തിയിരുന്ന ഏര്‍ലി ബേഡ് രജിസ്ട്രേഷന്‍ ആനുകൂല്യം വിവിധ യൂണിറ്റുകളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് മാര്‍ച്ചുമാസം 4-ാം തീയതി ഞായറാഴ്ച വരെ നീട്ടിയതായി കെ.സി.സി.എന്‍.എ സെക്രട്ടറി മാത്യു വാഴപ്പള്ളിയും കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ചെയര്‍മാന്‍ ജോബി കൊച്ചുപറമ്പിലും കോ-ചെയര്‍മാന്‍മാരായ രഞ്ജന്‍ വട്ടാടിക്കുന്നേലും, ജോണ്‍ പാറേട്ട്, ഡോ. സിബിള്‍ തച്ചേട്ട് എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് 4 ന് മുമ്പായി www.convention.kccna.com എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ഒര്‍ലാന്‍ഡോ കണ്‍വന്‍ഷനിന്‍ രജിസ്റര്‍ ചെയ്യുവാന്‍ നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ ക്നാനായ സമുദായാംഗങ്ങളോടും കെ.സി.സി.എന്‍.എ ഭാരവാഹികളും കണ്‍വന്‍ഷന്‍ കമ്മറ്റിയും അഭ്യര്‍ത്ഥിച്ചു.

സൈമണ്‍ മുട്ടത്തില്‍

വിശ്വാസദീപ്തിയില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു

posted Feb 22, 2012 7:43 PM by P C Kuriakose

ചിക്കാഗോ: ചിക്കാഗോയിലെ ക്നാനായ കത്തോലിക്ക ദേവാലയങ്ങളില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു.മോര്‍ട്ടന്‍ ഗ്രേവ് സെന്റ് മേരീസ് പള്ളിയില്‍ വികാരി ഫാ.ഏബ്രാഹം മുത്തോലത്തിന്റെ മൂഖ്യ കാറര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തില്‍ നിന്ന് ആര്‍ജവം ഉള്‍ക്കൊണ്ട് ആത്മിയ വളര്‍ച്ചക്ക് മുന്‍ തൂക്കം കൊടുക്കേണ്ട കാലമാണ് നോമ്പു കാലമെന്ന് ഫാ.ഏബ്രാഹം മുത്തോലത്ത് പറഞ്ഞു.അമ്പതു നോയമ്പിലെ എല്ലാ വെള്ളിയാഴ്ചയും ചിഗോയിലെ രണ്ട് ക്നാനായ ദേവാലയങ്ങളില്‍ വൈകുന്നേരം വിശുദ്ധ കുര്‍ബാനയെ  തുടര്‍ന്ന് സ്ലീവാപാത ഉണ്ടാകും.

റിപ്പോര്‍ട്ട്: ജയിന്‍  മാക്കീല്‍, ഫോട്ടോ: ലിന്‍സ് കൈതമല


ഇസ്വായ് (ICWAI) ക്രിസ്മസ് - നവവത്സരം ആഘോഷിച്ചു

posted Feb 22, 2012 7:59 AM by P C Kuriakose   [ updated Feb 22, 2012 8:33 AM ]

ചിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ക്രിസ്മസ്- പുതുവത്സരം  ആഘോഷിച്ചു.ഫാ.സജി പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എബ്രാഹം നെടുങ്ങാട്ടിനെ ജോര്‍ജ് വെണ്ണിക്കണ്ടം മെമന്റോ നല്‍കി ആദരിച്ചു.
 പ്രസിഡന്റ് സോയി മാത്യൂ സ്വാഗതവും വൈസ്പ്രസിഡന്റ് ജോണിക്കുട്ടി പിള്ളവീട്ടില്‍ നന്ദിയും പറഞ്ഞു.വൈവിധ്യമാര്‍ന്ന സംഗീത പരിപാടികള്‍ക്ക് സന്തോഷ് കര്യന്‍,സജി മണ്ണംചേരില്‍,രാജു തോമസ്,സൈമണ്‍ ഏബ്രാഹം,ജോര്‍ജ് വെണ്ണലശേരില്‍ , സെക്രട്ടറി തോമസ് ഡിക്രൂസ്,ആതിര മണ്ണംചേരില്‍,ബിന്‍സി കാഞ്ഞിരപ്പാറ എന്നിവര്‍ നേത്യത്വം നല്‍കി.

ക്യൂന്‍സ് മിഷനില്‍ പുതിയ കൈക്കാരന്‍മാര്‍

posted Feb 21, 2012 8:55 PM by P C Kuriakose   [ updated Feb 22, 2012 6:18 AM by knanaya news ]

ന്യൂയോര്‍ക്ക്: ക്യൂന്‍സ് ക്നാനായ കത്തോലിക്ക മിഷനില്‍ പുതിയ പള്ളി ഭരണസമിതി ചാര്‍ജെടുത്തു.ജയിംസ് തോട്ടം,കുര്യാക്കോസ് മേക്കാട്ടില്‍,റോയി കൂട്ടുംങ്കല്‍ എന്നിവരാണ് പുതിയ കൈക്കാരന്‍മാര്‍.അലക്സ് കാവുംപുറം പുതിയ ഒരു ട്രഷററാണ്.സെക്രട്ടറി ജോസ് കോരക്കുടി,  ട്രഷറര്‍ സഞ്ചോയി കുഴിപ്പറമ്പില്‍, പി.ആര്‍.ഒ സാബു തടിപ്പുഴ,  ഫണ്ട് റെയിസിംഗ് ചെയര്‍മാന്‍ ഷിനോ മറ്റം എന്നിവര്‍  തടുരും.ലോണ്ട് ഐലന്റില്‍ പുതുതായി വാങ്ങിയ കെട്ടിടത്തില്‍ ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

                                                                                                            സാബു തടിപ്പുഴ

സാന്‍ അന്റോണിയോ ക്നാനായ പള്ളിയില്‍ സ്വീകരണം നല്‍കി

posted Feb 21, 2012 7:30 PM by P C Kuriakose   [ updated Feb 21, 2012 9:29 PM by Anil Mattathikunnel ]

സാന്‍ അന്റോണിയോ: കുടിയേറ്റക്കാരുടെ പറുദീസയായ സാന്‍ അന്റോണിയയില്‍ സ്ഥിരതാമസമാക്കിയ പുതിയ ഇടവകാംഗം ഷിന്റോയ്ക്കും സായി മോള്‍ക്കും മക്കളായ ഐറിനും ഇസബെലലിനും ഞായറാഴ്ച കുര്‍ബാനക്കുശേഷം വികാരി ഫാ. സിജു മുടക്കോടിലിന്റെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി.
                                                                                                                        സിജു കുഴിംപറമ്പില്‍

"സൂപ്പര്‍ ബോള്‍'' ക്നാനായ ആഘോഷമായി മാറി

posted Feb 20, 2012 10:08 PM by knanaya news   [ updated Feb 20, 2012 10:09 PM ]

ചിക്കാഗോ: അമേരിക്കക്കാരോടൊപ്പം ചിക്കാഗോയിലെ ക്നാനായ സമൂഹം ഒറ്റക്കെട്ടായി സൂപ്പര്‍ബോള്‍ മത്സരങ്ങള്‍ വീക്ഷിച്ചു. ഈ വര്‍ഷത്തെ സൂപ്പര്‍ ബോള്‍ മത്സരങ്ങള്‍ നോര്‍ത്ത് ബ്രൂക്കിലുള്ള സിബി കൈതയ്ക്കത്തൊട്ടിയിലിന്റെ വീട്ടില്‍ ഒരുമിച്ചു കൂടി ക്നാനായക്കാര്‍ ഒന്നായിരുന്നുകണ്ട് ആസ്വദിച്ചു. ന്യൂയോര്‍ക്ക് ജയന്‍സും ന്യൂ ഇംഗ്ളണ്ട് പേട്രിയറ്റ്സും തമ്മില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരം എല്ലാവരും ആകാംക്ഷയോടെയാണ് വീക്ഷിച്ചത്.

അടുത്ത വര്‍ഷത്തെ സൂപ്പര്‍ബോള്‍ കളി സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന് ബോള്‍ കൈമാറിക്കൊണ്ട് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് വിരാമമിട്ടു. മത്സരങ്ങള്‍ വീക്ഷിക്കുന്ന പരിപാടികള്‍ക്ക് പോള്‍സണ്‍ കുളങ്ങര, സിബി കൈതയ്ക്കതൊട്ടിയില്‍, ജോണ്‍സണ്‍ കൂവക്കട, ടോമി ഇടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി 



ചിക്കാഗോ ക്നാനായ ഇടവകകളുടെ മതബോധന സ്കൂള്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 31ന്

posted Feb 20, 2012 9:09 PM by P C Kuriakose   [ updated Feb 20, 2012 9:49 PM by knanaya news ]

ചിക്കാഗോ: സെന്റ് മേരീസ് ,സേക്രട്ട്ഹാര്‍ട്ട് റിലിജീയസ് എഡ്യൂക്കേഷന്‍ സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മതബോധന സ്കൂള്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷം മാര്‍ച്ച് 31ന് വൈകിട്ട് ആറ് മുതല്‍ മെയില്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.ഡാന്‍സുകളിലൂടെയും സ്കിറ്റുകളിലൂടെയും പാഠ്യഭാഗങ്ങളും ക്രൈസ്തവ മൂല്യങ്ങളുള്ള പാഠ്യേതര ഭാഗങ്ങളും കുട്ടികളുടെയും മാതാപിതാക്കളുടെയും മനസുകളില്‍ പതിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആഘോഷം 2004 മുതല്‍ ആരംഭിച്ചത്.ഇപ്പോള്‍ ക്നാനായക്കാരുടെ വാര്‍ഷിക ഉത്സവങ്ങളില്‍ ഒന്നായി ഇത് മാറി.വിവിധ വര്‍ഷങ്ങളായി ബൈബിളും ജപമാലയും വിശുദ്ധരുടെ ജീവിതവും ക്നാനായ കുടിയേറ്റവും മുഖ്യവിഷയങ്ങളായി ഫെസ്റ്റിവല്‍ നടത്തിയിരുന്നു. ഈവര്‍ഷം പ്രേക്ഷിത പ്രവര്‍ത്തനമാണ് മുഖ്യ വിഷയം.സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിക്കായി നൂറില്‍ പരം കുട്ടികളും അധ്യാപകരും പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വികാരിമാരായ ഫാ.ഏബ്രാഹം മുത്തോലത്ത്,ഫാ.സജി പിണര്‍ക്കയില്‍ , സ്കൂള്‍ ഡയറക്ടര്‍മാര്‍,ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍മാര്‍,പള്ളി എക്സിക്യൂട്ടിവ്, അധ്യാപകര്‍,പേരന്റ് വോളന്റിയര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നു.

ജയിന്‍ മാക്കീല്‍

സുജാത-ശ്വേതമോഹന്‍ ഗാനമേള ചിക്കാഗോ കിക്കോഫ് വിജയകരം

posted Feb 19, 2012 7:51 PM by Saju Kannampally   [ updated Feb 19, 2012 7:56 PM ]

തമ്പി ചെമ്മാച്ചേല്‍, സണ്ണി ഇണ്ടിക്കുഴി, ഗ്രേസി വാച്ചാച്ചിറ, പ്ളാറ്റിനം സ്പോണ്‍സര്‍മാരായ 
ജോസ് വയലില്‍, സണ്ണി & മോളി മുത്തോലത്ത്, ജോയി & മോളമ്മ നെടിയകാലായില്‍ 
എന്നിവര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ഫാ. സജി പിണര്‍ക്കയില്‍
 എന്നിവരോടൊപ്പം. 




ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയുടെ വൈദിക മന്ദിരം നിര്‍മ്മിക്കുന്നതിനുവേണ്ടി ധനശേഖരണാര്‍ത്ഥം ചിക്കാഗോയില്‍ സുജാത- ശ്വേതമോഹന്‍ ഗാനമേള നടത്തപ്പെടുന്നു. ഏപ്രില്‍ 20 ന് വെള്ളിയാഴ്ച  വൈകിട്ട് 7.30 ന് ഗേറ്റ്വേ തീയേറ്ററില്‍ വെച്ചാണ് പ്രോഗ്രാം അരങ്ങേറുന്നത്. ആദ്യ ടിക്കറ്റ് ചാക്കോച്ചന്‍ കിഴക്കേക്കുറ്റിന് നല്‍കി വികാരി ഫാ. സജി പിണര്‍ക്കയില്‍ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോണി പുത്തന്‍പറമ്പില്‍, ജോയി നെടിയകാലായില്‍, സണ്ണി മുത്തോലത്ത്, ജോസ് വയലില്‍ എന്നിവര്‍ പ്ളാറ്റിനം സ്പോണ്‍സര്‍മാരായി. ജെയ്ബു മാത്യു കുളങ്ങര, ചാക്കോ ചിറ്റലക്കാട്ട്, ഷാജു പുലിമലയില്‍, സാബു മുത്തോലത്ത് എന്നിവരാണ് മെഗാ സ്പോണ്‍സര്‍മാര്‍. 49 ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരും 30 സ്പോണ്‍സര്‍മാരും പ്രോഗ്രാം വിജയിപ്പിക്കവാന്‍ മുന്നോട്ടുവന്നു. ചിക്കാഗോയിലെ രണ്ട് ക്നാനായ ഇടവകകളിലും സേവനമനുഷ്ഠിക്കുന്ന വൈദികര്‍ക്ക് ഒരുമിച്ച് താമസിക്കുവാനുള്ള ഭവനം വാങ്ങുന്നതിനുവേണ്ടി ബെന്നി വാച്ചാച്ചിറ, സണ്ണി ഇണ്ടിക്കുഴി, തമ്പി ചെമ്മാച്ചേല്‍, ഗ്രേസി വാച്ചാച്ചിറ,  ബേബി കാരിയ്ക്കല്‍, ജോബി ഓളിയില്‍, സക്കറിയ ചേലയ്ക്കല്‍, ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനെട്ടംഗ ഫണ്ട് റെയ്സിംഗ് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നു. പ്രോഗ്രാമിന്റെ വിജയത്തിന് ചിക്കാഗോ മലയാളി സമൂഹത്തിന്റെ സഹായസഹകരണം വികാരി ഫാ. സജി പിണര്‍ക്കയില്‍ അഭ്യര്‍ത്ഥിച്ചു. നല്ല ഉദ്ദേശ്യത്തിനുവേണ്ടി ഈ പ്രോഗ്രാമിനോട് സാമ്പത്തികമായി സഹകരിക്കുന്നവരെയും, ഇതിന് നേതൃത്വം നല്‍കുന്നവരെയും ഇടവക സന്ദര്‍ശിച്ച ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുമോദിച്ചു.


റിപ്പോര്‍ട്ട്: ജോസ് കണിയാലി

ഒര്‍ലാണ്ടോ കണ്‍വെന്‍ഷന് ഒരുക്കം പുരോഗമിക്കുന്നു

posted Feb 17, 2012 9:22 PM by P C Kuriakose   [ updated Feb 17, 2012 11:08 PM ]

ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ)യുടെ നേത്യത്വത്തില്‍ ജൂലൈ 26,27,28,29 തീയതികളില്‍ ഒര്‍ലാണ്ടോയില്‍ നടത്തുന്ന  10ാം മതു ക്നാനായ കണ്‍വെന്‍ഷന്റെ രജിസ്ട്രഷനും ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഏര്‍ലിബേഡ് രജിസ്ട്രഷന്‍ കാലാവധി മാര്‍ച്ച് 10വരെ നീട്ടിയതായി രജിസ്ട്രഷന്‍ കമ്മിറ്റി അറിയിച്ചു.താമ്പ ക്നാനായ കാത്തലിക്ക് യൂണിറ്റിന്റെ ആതിഥേയത്തില്‍ അരങ്ങേറുന്ന നോര്‍ത്ത് അമേരിക്കയിലെ ക്നാനായക്കാരുടെ മാമാങ്കം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിക്കും.
കെ.സി.സി.എന്‍.എ സ്ഥാപിതമായിട്ട് 25വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ നടത്തുന്ന കണ്‍വെന്‍ഷന്റെ മുദ്രാവാക്യം ' വംശപാരമ്പര്യധിഷ്ടിതമായവളര്‍ച്ച,പുരോഗമന്മുഖമായ യുവത്വം'(growing in heritage, prospering in youth)എന്നുള്ളതാണ്.ക്നാനായക്കാരുടെ ഒത്തു ചേരലിന്റെ വേദിയായി മാറാനുള്ള കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാനുള്ള പണിപ്പുരയിലാണ് ഡോ.ഷിന്‍സ് ആകാശാലയുടെ നേത്യത്വത്തിലുള്ള കെ.സി.സി.എന്‍.എ കമ്മിറ്റി അംഗങ്ങളും ജയിംസ് ഇല്ലിക്കലിന്റെ നേത്യത്വത്തിലുള്ള 50 ഓളം കണ്‍വെന്‍ഷന്‍ കമ്മിറ്റികളും താമ്പാ ക്നാനായ കാത്തലിക്ക് സംഘടനയുടെ മുന്‍ പ്രസിഡന്റുമാരും .ജയിംസ് ഇല്ലിക്കല്‍ (ചെയര്‍മാന്‍)ടോമി മ്യാല്‍ക്കരപ്പുറത്ത് (ജനറല്‍ കണ്‍വുനര്‍),ഡെന്നി ഊരാളില്‍(കണ്‍വീനര്‍),ജോമി ചെറുകര(കണ്‍വീനര്‍),താമ്പ യൂണിറ്റ് പ്രസിഡന്റ് ജോസ് ഉപ്പൂട്ടില്‍ എന്നിവരുടെ നേത്യത്വം കണ്‍വെന്‍ഷന്റെ വിജയമായിരിക്കുമെന്ന് ഉറപ്പിക്കാം.യുവനേതാക്കളായ ഷീന്‍സ് ആകാശാല(പ്രസിഡന്റ്),ജോജി മണലേല്‍(എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്), സിബി വാഴപ്പള്ളി(സെക്രട്ടറി), നോയല്‍ ചാരത്ത്(ജോ.സെക്രട്ടറി), നിമ്മി തുരുത്തുവേലില്‍(ട്രഷറര്‍),ഗ്രേസി വാച്ചാച്ചിറ(വിമന്‍സ് ഫോറം),അനീഷ് നടക്കുഴയ്ക്കല്‍(കെ.സി.വൈ.എല്‍),വിവിധ റീജണല്‍  വൈസ് പ്രസിഡന്റുമാരായ ഷിജു ചെറിയത്തില്‍, ബേബി ഇല്ലിക്കല്‍, രാജു കക്കാട്ടില്‍, ജോണ്‍സണ്‍ പുറയപള്ളി,രോഹിത് മഠപറമ്പത്ത്,സണ്ണി മുളവാനാല്‍,അനില്‍ചന്ദ്രപ്പള്ളി,വിപിന്‍ ചാലുങ്കല്‍(കോ.ചെയര്‍മാന്‍)  എന്നിവരുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും കണ്‍വെന്‍ഷന്‍ വിജയമാക്കും.ആര്‍ച്ച് ബിഷപ്പ് മാത്യൂ മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരില്‍,ആര്‍ച്ച് ബിഷപ്പ് ഡോ.ജോര്‍ജ് വിരുത്തിക്കുളങ്ങര,മാര്‍ ജോര്‍ജ്  പള്ളിപ്പറമ്പില്‍,മാര്‍ ജയിംസ് തോപ്പില്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

                                                                                                                        ജോര്‍ജ് തോട്ടപ്പുറത്ത്

1-10 of 507