KCCNA CONVENTION 2012

Our Sponsors

Knanaya News‎ > ‎

Obituries

മാലക്കല്ല്‌: കീച്ചേരില്‍ ഏലിയാമ്മ

posted by knanaya news

മാലക്കല്ല്‌: കീച്ചേരില്‍ പരേതനായ അബ്രഹാത്തിന്റെ മകള്‍ ഏലിയാമ്മ (68) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (25/02/12) രാവിലെ 10ന്‌ മാലക്കല്ല്‌ ലൂര്‍ദ്ദ്‌ മാതാ പള്ളിയില്‍. സഹോദരങ്ങള്‍: മേരി കുന്നത്ത്‌, അന്നക്കുട്ടി പോളയ്‌ക്കല്‍, ജോണ്‍, ത്രേസ്യാമ്മ വയലിപ്പാടത്ത്‌, അബ്രഹാം.

മോനിപ്പള്ളി:തെനംകുഴിയില്‍ ജോസ്

posted Feb 23, 2012 7:20 PM by P C Kuriakose

മോനിപ്പള്ളി:തെനംകുഴിയില്‍ പരേതനായ മത്തായിയുടെ മകന്‍ ജോസ് (59) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് തിരുഹൃദയ പള്ളിയില്‍.

ളാക്കാട്ടൂര്‍: ഉള്ളാട്ടില്‍ അന്നമ്മ തോമസ് (83)

posted Feb 23, 2012 2:46 PM by Roy Chelamalayil

ളാക്കാട്ടൂര്‍: ഉള്ളാട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മണ്ണൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത ചേര്‍പ്പുങ്കല്‍ വട്ടകൊട്ടയില്‍ കുടുംബാംഗം. മക്കള്‍: മോളി, മാത്യു, ലിസി, കുഞ്ഞുമോന്‍, കുഞ്ഞുമോള്‍ (സൌദി). മരുമക്കള്‍: തോമസ് തയ്യില്‍ (ആലപ്പുഴ), ലിസി വള്ളിക്കാട്ട് (ഏറ്റുമാനൂര്‍), തോമസ് തറയില്‍പറമ്പില്‍ (കോട്ടയം ചുങ്കം), ഷീനാ വെട്ടിക്കാനായില്‍ (ഉഴവൂര്‍), ബെന്നി മണ്ണൂക്കുഴിയില്‍ (ചേര്‍പ്പുങ്കല്‍, സൌദി).

നീറിക്കാട്: മറ്റത്തില്‍പറമ്പില്‍ എം.യു.തോമസ് - Live Funeral Available 3 pm IST

posted Feb 22, 2012 3:44 PM by Saju Kannampally   [ updated by knanaya news ]


നീറിക്കാട്:    മറ്റത്തില്‍പറമ്പില്‍ എം.യു.തോമസ് (86-റിട്ട. സ്റ്റോര്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജ്, കോട്ടയം) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ കുമരകം വാളത്താറ്റ് കുടുംബാംഗം. മക്കള്‍: റ്റീമോന്‍(ലൂക്ക് തോമസ്, മറ്റത്തില്‍ പറമ്പില്‍ ഫ്യൂവല്‍സ്, പാമ്പാടി), ജോര്‍ജ്കുട്ടി, ചാക്കോച്ചന്‍, തോമസുകുട്ടി, മാത്യു, ജോസ്(എല്ലാവരും യു.എസ്.എ.), അപ്ലോണി. മരുമക്കള്‍: ലീനാ ലൂക്കോസ്(ബി.എസ്.എന്‍.എല്‍.), ആന്‍സി കൊച്ചുവട്ടപ്പറമ്പില്‍(കോതനല്ലൂര്‍), റ്റെസി പുറമഠത്തില്‍(കരിങ്കുന്നം), സിന്ധു ഈന്തുംകാട്ടില്‍ (പിറവം), സിനിമോള്‍ വള്ളറുകാട്ട്(പുന്നത്തുറ), ലിന്‍ കിഴക്കേതില്‍ (ഗോവ), ബിജുപോള്‍ പഴൂര്‍(റാന്നി). ശവസംസ്‌കാരം നാളെ (25-2-2012) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് .









കരിങ്കുന്നം:എം.സി. ജോസ് (65)

posted Feb 22, 2012 10:54 AM by Lince Joseph

കരിങ്കുന്നം:  മാവേലി പുത്തന്‍പുരയില്‍ പരേതനായ ചാണ്ടിയുടെ മകന്‍ എം.സി. ജോസ് (65) അന്തരിച്ചു. സഹോദരങ്ങള്‍: പരേതനായ മത്തായി. ഫാ. എം.സി. ജോണ്‍ (ഇംഫാല്‍ രൂപത). ശവസംസ്‌കാരം വെള്ളിയാഴ്ച 2ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍.

നീണ്ടൂര്‍: വെട്ടിക്കാട്ട്‌ പെണ്ണമ്മ

posted Feb 21, 2012 3:02 AM by knanaya news   [ updated Feb 21, 2012 3:07 AM ]

നീണ്ടൂര്‍: വെട്ടിക്കാട്ട്‌ പരേതനായ ലൂക്കോസിന്റെ (കുഞ്ഞുലു) ഭാര്യ പെണ്ണമ്മ (87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (23-2-2012) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. പരേത ചേര്‍പ്പുങ്കല്‍ പുതിയവീട്ടില്‍ കുടുംബാംഗം. മക്കള്‍: അന്നമ്മ, ബേബി, ജോയി (ഇരുവരും മിഷിഗണ്‍), ലീലാമ്മ, ഷാജി (മാഞ്ചസ്റ്റര്‍, യു.കെ), സണ്ണി (എല്‍.ഐ.സി. ഏജന്റ്‌), ലൈസാമ്മ. മരുമക്കള്‍: പരേതനായ ജോണ്‍ പതീപ്ലാക്കില്‍ ചേര്‍പ്പുങ്കല്‍, ക്ലാരമ്മ ചെമ്പോല കൂടല്ലൂര്‍, മോളി ആയിരംതൈക്കല്‍ വാകത്താനം, ജോപ്പന്‍ പഴുക്കായില്‍ കുറുമുള്ളൂര്‍, സുനു മരങ്ങാട്ട്‌ വാകത്താനം, സുജ നരിച്ചിറയില്‍ കൈപ്പുഴ, സാബു ചെറുവള്ളില്‍ ഏറ്റുമാനൂര്‍.

രാജപുരം: മുളവനാല്‍ അന്നമ്മ

posted Feb 21, 2012 12:50 AM by P C Kuriakose

രാജപുരം: മുളവനാല്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച രാവിലെ ഒമ്പതിന്‌ രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍. പരേത ചാഴിശേരി കുടുംബാംഗമാണ്‌. മക്കള്‍: ഫിലിപ്പ്‌ (റിട്ട.അധ്യാപകന്‍), ജോസ്‌ (റിട്ട. അസി.സെക്രട്ടറി, പനത്തടി സര്‍വീസ്‌ സഹകരണ ബാങ്ക്‌), മേരി, ചിന്നമ്മ, ഏലിയാമ്മ, ത്രേസ്യാമ്മ, അബ്രഹാം, സജി (ഗള്‍ഫ്‌), മിനി (ഡല്‍ഹി), പരേതനായ തോമസ്‌. മരുമക്കള്‍: മെത്താനത്ത്‌ മാത്യു, പല്ലൂര്‍ ജോസ്‌, പെരുപുഞ്ചയില്‍ ഏബ്രഹാം, കുന്നത്ത്‌ തോമസ്‌, താന്നിച്ചുവട്ടില്‍ ജോണി.

മാഞ്ഞൂര്‍സൌത്ത്: മഴുവന്‍ഞ്ചേരില്‍( നിരവത്ത്) ഏലിക്കുട്ടി (95) Live Webcast 6.00 pm IST

posted Feb 20, 2012 9:24 PM by knanaya news   [ updated Feb 21, 2012 1:34 AM ]


മാഞ്ഞൂര്‍ സൌത്ത് മഴുവഞ്ചേരില്‍ (നിരവത്ത്) പരേതനായ എം. കെ. തോമസിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്ക്കാരം 21-2-2012 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് പള്ളിയിലെ കുടുംബകല്ലറയില്‍. പരേത കുറുംപ്പന്തറ മാക്കീല്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞമ്മ പറത്തറ കണ്ണങ്കര (യു.എസ്.എ.), എം.റ്റി. കുര്യന്‍ (ജോയിസെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ കടുത്തുരുത്തി റിട്ട. അദ്ധ്യാപകന്‍), മേഴ്സി വട്ടാടിക്കുന്നേല്‍ (എം.റ്റി. ചിന്നക്കുട്ടി  റിട്ട അദ്ധ്യാപിക ഒ.എല്‍.എല്‍. ഹൈസ്കൂള്‍ ഉഴവൂര്‍), പൂന്നൂസ് (മഹാത്മാഗാന്ധി പ്രകൃതി ചികിത്സാലയം മാഞ്ഞൂര്‍). മരുമക്കള്‍: പരേതനായ ജോസി പറത്തറ കണ്ണങ്കര, ഏലിയാമ്മ (ലൈസാമ്മ) കുന്നശ്ശേരില്‍, കടുത്തുരുത്തി (റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂള്‍, മാഞ്ഞൂര്‍), പ്രൊഫ. വി. ജെ. ജോസഫ് വട്ടാടിക്കുന്നേല്‍ ഉഴവൂര്‍ (സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ട. പ്രൊഫസര്‍), ഡോ. ഏലിയാമ്മ കോളവേലിപ്പറമ്പില്‍ കുറുമുള്ളൂര്‍ (റിട്ട. ഡോക്ടര്‍ ഗവ. പ്രകൃതിചികിത്സാലയം, വര്‍ക്കല).

അമനകര: പാറയില്‍ ഓനച്ചന്‍

posted Feb 20, 2012 7:43 AM by Lince Joseph   [ updated Feb 20, 2012 7:49 AM ]

അമനകര:: താമരക്കാട് പാറയില്‍ ജോണ്‍ തോമസ് (ഓനച്ചന്‍ -72) അന്തരിച്ചു. ഭാര്യ: മേരി കുഴിപാറയില്‍ (കരിങ്കുന്നം). മക്കള്‍: ഷിബി, ഷീന, ഷിജു (യു.കെ.), ഷിനു (കുവൈത്ത്), ഷിജോ. മരുമക്കള്‍: മനോജ് കാഞ്ഞിരത്തിങ്കല്‍ (കൂത്താട്ടുകുളം), സണ്ണി താണിയില്‍ (രാമമംഗലം), മിനി പള്ളികൊട്ടാരത്തില്‍ (യു.കെ.), സിന്ധു കണ്ടത്തില്‍ (കിടങ്ങൂര്‍), സിനി കൊച്ചുപുരയ്ക്കല്‍ (സംക്രാന്തി). ശവസംസ്‌കാരം ചൊവ്വാഴ്ച പത്തിന് താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

ചുങ്കം: ജെസ്സി കുന്നംകുഴക്കല്‍

posted Feb 19, 2012 7:39 PM by Saju Kannampally   [ updated Feb 19, 2012 7:41 PM ]

ചുങ്കം: കുന്നംകുഴക്കല്‍ സ്റീഫന്റെ ഭാര്യ ജെസ്സി (54 വയസ്സ് - റിട്ട. അദ്ധ്യാപിക) ഫെബ്രുവരി 20 ന്  തിങ്കളാഴ്ച നിര്യാതയായി. പരേത കരിങ്കുന്നം പൂതക്കാട്ട് കുടുംബാംഗമാണ്. പൂതക്കാട്ട് ജോണും ചിന്നമ്മയുമാണ് മാതാപിതാക്കള്‍. മക്കള്‍: ഫെമി വടക്കേടത്ത് (ന്യൂജേഴ്സി), സ്റെഫി, ഫ്രെഡി. മരുമകന്‍: ജിമ്മി വടക്കേടത്ത്. സഹോദരങ്ങള്‍: മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ജാന്‍സി, ജെനറ്റ് പയസ് ഒറ്റപ്ളാക്കല്‍  (ചിക്കാഗോ), ജാസന്‍ പൂതക്കാട്ട്, ജെയ്മോള്‍ ചെറുശ്ശേരില്‍. ഫെബ്രുവരി 23 ന് വ്യാഴാഴ്ച ചുങ്കം സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തപ്പെടും.











1-10 of 500