മീനച്ചിലാര്‍ കിന്നാരം പറഞ്ഞോഴുകുന്ന കിടങ്ങൂരിന്റെ കളിക്കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നു. ഇക്കുറി വൂസ്ററില്‍ മേയ് 26ന് ഒത്തുകൂടുന്ന കിടങ്ങൂര്‍ക്കാര്‍ ഒരു മുഴുദിനം ഇതിനായി മാറ്റി വച്ചിരിക്കുകയാണ്. ആറ് വര്‍ഷം മുന്‍പ് നീട്ടനില്‍ തുടക്കമിട്ട കിടങ്ങൂര്‍ സംഗമം നൂറോളം അംഗങ്ങളെ സ്വന്തമാക്കി ഓരോ വര്‍ഷവും വളര്‍ന്നു വലുതായി കൊïിരിക്കുന്നു . ഏകദേശം നൂറില്‍ പരം അംഗങ്ങളുള്ള ഈ സ്നേഹക്കൂട്ടായ്മയില്‍ എല്ലാ വര്‍ഷവും ഭൂരിപക്ഷം പേരും പങ്കെടുക്കാറുല്ള്ളത് ഏറെ ശ്രധേയമാണ്.
കേരള ചരിത്രം മാറ്റി എഴുതുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വി ടി ഭട്ടതിരിപ്പാടിന്റെ ജനമ ഗൃഹം എന്ന കീര്‍ത്തി നേടുന്ന കിടങ്ങൂര്‍ മീനച്ചിലാര്‍ കൈ വഴി പിരിഞ്ഞു ഒഴുകുമ്പോള്‍ ര ണ്ടയി വിഭജിക്കപ്പെടുകയാണ്. തെക്കും വടക്കും ആയി കിടങ്ങൂര്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വേര്‍തിരിവുകള്‍ കണക്കിലെടുക്കാതെ കിടങ്ങൂരിന്റെ മക്കള്‍ ഒന്നായാണ് യുകെയില്‍ ഒത്തുകൂടുന്നത്. കേരളം കണ്ട ഏറ്റവും വലിയ വിപ്ളവകാരി എന്നറിയപ്പെടുന്ന പി കെ വി യുടെ നാട്ടുകാര്‍ ഒത്തു കൂടുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയവും സാഹിത്യവും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുമെന്നു ഈ വര്‍ഷത്തെ സംഘാടകരായ സുധീര്‍ ചെരുതാന്നിയില്‍ , ബിബിന്‍ പണ്ടരശ്ശേരില്‍ എന്നിവര്‍ അറിയിച്ചു. 2007 ല്‍ നീട്ടണില്‍ ആരംഭിച്ച ഈ കൂട്ടായ്മ മാഞ്ചസ്റ്റരിലും , ബ്രിസ്റോളിലും അതുകഴിഞ്ഞ് ന്യൂപോര്‍ട്ടിലും കേറ്ററിങ്ങിലും സംഗമിച്ചതിനുശേഷം ആണ് വൂസ്റരിലേക്ക് എത്തുന്നത് .
ഏറ്റവും മനോഹരമായ ഒരു സംഗമ സുദിനം സംഘടിപ്പിക്കുന്നതിനു തയ്യാറെടുപ്പ് നടത്തുന്ന സംഘാടക സമിതി ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ട ഇരിക്കുകയാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 07877070223, 07916325831
posted by Saju Kannampally
[
updated by knanaya news
]
ബ്രിഹ്മാവൂര്‍ -കാര്‍ഡിഫ് -ന്യൂപോര്‍ട്ട് ക്നനായ കാത്തലിക് യുണിറ്റിന്റെ ആഭിമുക്യത്തില്‍ സൗത്ത് വെസ്റ്റ് രീജിണില്‍ ഉള്ള UKKCYL അംഗങ്ങളുടെകൂട്ടായ്മയും പുതുതായി തിരഞ്ഞെടുത്ത UKKCA ഭാരവാഹികള്‍ക്ക് സ്വീകരണവും ന്യൂപോര്‍ട്ടില്‍ ഉള്ള ഗേയര്‍ ജൂനിയര്‍ സ്കൂളില്‍ വച്ച് ഇന്നു നടത്തപ്പെടുന്നു.
രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന UKKCYL കൂട്ടായ്മയില്‍ കാര്‍ഡിഫ് , സ്വന്‍സീ , ബ്രിസ്റ്റോള്‍, ഹരിഫോര്‍ഡ എന്നിവിടങ്ങളില്‍ നിന്നുള്ള KCYLഅംഗങ്ങള്‍ പങ്കെടുക്കും. ക്ലാസുകള്‍, ഗ്രൂപ്പ് ഡിസ്കഷന്‍, ഗ്രൂപ്പ് അക്ടിവിടീസ് എന്നിങ്ങനെ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ് എന്ന് KCYLയുണിറ്റ് പ്രസിഡന്റ്റ് ശ്രീ റ്റിജോ കുഴിമറ്റം അറിയച്ചു.
രാവിലെ 10.30 മുതല്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി കളറിംഗ് മത്സരവും ഉണ്ടയിരികുന്നതാണ്
ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ യുണിറ്റ് പ്രസിഡന്റ്റ് ശ്രീ ബിജു തോമസ് പന്നിവേലില്‍ അധ്യക്ഷ്ത വഹിക്കും പുതുതായി തിരഞ്ഞെടുത്ത UKKCA ഭാരവാഹികള്‍ക്ക് സ്വീകരണം കൊടുക്കുന്നതോടപ്പും സ്വന്‍സീ , ബ്രിസ്റ്റോള്‍, ഹരിഫോര്‍ഡ യുണിറ്റ്കളിലെ പ്രസിഡന്റ്റ്‌മാരെ ആദരിക്കുന്ന്തുമാണ് .
വാശിയേറിയ പുരാതന പാട്ട് മത്സരവും വിവിധങ്ങളായ കലാപരിപാടികളും ഫാമിലി ഗയിമ്സുകളും ഉള്‍പെട്ട വിഭവസമൃദ്ധമായ ഈ സുദിനത്തിലേക്ക് എല്ലാ യുണിറ്റ് അംഗങ്ങളെയും ഹാര്‍ദവമായി സ്വാഗതംചെയ്യുന്നതായി യുണിറ്റ് സെക്രട്രറി ജസ്റ്റിന്‍ ജോസ് അറിയിച്ചു.
ബര്‍മിങ്ങ് ഹാം: ഫാ.സോജി ഓലിക്കലും ഡോ.ജോണ്‍ ദാസും നയിക്കുന്ന ലീഡേഴ്സ് കോണ്‍ഫറന്‍സ് അടുത്തമാസം അഞ്ച്, ആറ് തീയതികളില്‍ ബര്‍മിങ്ങ്ഹാമിലെ ബ്ലസഡ് റോബര്‍ട്ട് പള്ളിയില്‍ നടക്കും.യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ കൂട്ടായ്മകള്‍ക്ക് നേത്യത്വം നല്‍കുന്നവര്‍ക്കും സംബന്ധിക്കാം.രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ദ്വിദിന കോണ്‍ഫറന്‍സ്.ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. താമസ സൌകര്യം ആവശ്യമുള്ളവര്‍ മുന്‍ കൂട്ടി അറിയിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ജോയി:07588664478
ചെന്നൈ: യു.കെയില്‍ 2000മുതല്‍ പഠനം നടത്തിയിട്ടുള്ള ഇന്ത്യക്കാരുടെ പൂര്‍വവിദ്യാര്‍ഥി സംഘടന രൂപികരിക്കാന്‍ ചെന്നൈയിലെ ബ്രട്ടീഷ് കൌണ്‍സില്‍ തീരുമാനിച്ചു.വിലാസം: Chennai.Enquiry@in.britishcouncil.org
ടോര്‍ക്കി: സെറി ഫോര്‍ഡ് ക്നാനായ അസോസിയേഷന്റെ കുടുംബയോഗവും യുകെകെസിഎയുടെ പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണ യോഗവും നടത്തപ്പെട്ടു. യോഗത്തില്‍ യുകെകെസിഎ പുതിയ ഭാരവാഹികള്‍ സന്നിഹിതരായിരുന്നു. സഭാ സാമുദായിക പഠനങ്ങളുടെ കുറവ് വിശ്വാസ ജീവിതത്തിന് മങ്ങല്‍ ഏല്പിക്കുമെന്നും സാമുദായിക അവബോധം നേടുന്നതിലൂടെ സമുദായത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുമെന്നും യുകെകെസിഎ പ്രസിഡന്റ് ലേവി പടപ്പുരയ്ക്കല്‍ ചൂണിടിക്കാട്ടി.
അനുദിന പ്രാര്‍ത്ഥനയിലൂടെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഗാഢമായ ബന്ധം പുനസ്ഥാപിച്ച് വരും തലമുറകളിലേക്ക് വിശ്വാസദീപം പകര്‍ന്നു കൊടുക്കുവാന്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് കടമയുണ്ട്. ദാരിദ്യ്രവും ക്ളേശവും സഹനവും ഏറ്റുവാങ്ങിയ പഴയ തലമുറയുടെ ഓര്‍മ്മകള്‍ എന്നും നെഞ്ചിലേറ്റണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ ക്നാനായ അസോസിയേഷന്‍ സെറിഫോര്‍ഡ് പ്രസിഡന്റ് സാജന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് തച്ചേട്ട് സ്വാഗതവും അലക്സ് ജയിംസ് കൃതജ്ഞതയും പറഞ്ഞു. സ്വീകരണച്ചടങ്ങില്‍ യുകെകെസിഎ പ്രസിഡന്റ് ലേവി പടപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി മാത്യുകുട്ടി ആനക്കുത്തിക്കല്‍, ജോയിന്റ് സെക്രട്ടറി ജോബി അയിത്തില്‍, ജോയിന്റ് ട്രഷറര്‍ തങ്കച്ചന്‍ കനകാലയം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന കലാപരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും തുടര്‍ന്ന് കോട്ടയം ജോയിയുടെ ഗാനമേളയും നടന്നു.
posted Feb 22, 2012 1:36 AM by P C Kuriakose
[
updated Feb 22, 2012 9:17 PM by knanaya news
]
ലണ്ടന്‍: യു.കെ.കെ.സി.വൈ.എല്‍ പ്രഥമ ദേശിയ വാര്‍ഷിക ക്യാമ്പ് ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി.യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 160 യുവജനങ്ങള്‍ ഫെബ്രുവരി 10,11,12 തീയതികളിലായി കെഫന്‍ലി മിഡ് വെയ്ല്‍സില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു.നാഷണല്‍ ചാപ്ളിയന്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയിയിന്റെയും ഫാ.സജി തോട്ടത്തിലിന്റെയും പ്രാത്സാഹനത്തോടെ നടത്തിയ ക്യാമ്പ് കുടുംബ പ്രാര്‍ഥനയും ദൈവസ്നേഹവും പരസ്പര സ്നേഹവും വിശ്വാസവും യുവതലമുറക്ക് അന്യമല്ലന്ന സന്ദേശം ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു.മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ടും വിശ്വാസ പൈത്യകനിറവില്‍ വ്യക്തിത്വത്ത വികസനം ലക്ഷ്യമാക്കിയുമാണ് ക്യാമ്പ് നടത്തിയത്.ജോസി ജോസ്, സാബു കുര്യാക്കോസ് എന്നിവര്‍ ക്ലാസ് നയിച്ചു.
വിവിധ മത്സരങ്ങള്‍ , ക്നാനായ നൈറ്റ് എന്നിവ യുവജനങ്ങള്‍ക്ക് നവ്യാനുഭവമായിരുന്നു.കേരളിയ വിവഭവങ്ങള്‍ ആഘോഷത്തിന്റെ പൊലിമ വര്‍ധിപ്പിച്ചു.യു.കെ.കെ.സി.എ യുടെ പുതിയ ഭാരവാഹികളെ അഭിനന്ദിക്കാന്‍ ക്യാമ്പ് വേദിയായി.യു.കെയിലെ എല്ലാ യുവജനങ്ങളെയും കോര്‍ത്തിണക്കി ഭാവി പദ്ധതികള്‍ രൂപികരിക്കാന്‍ ക്യാമ്പ് തീരുമാനിച്ചു.സുബിന്‍ ഫിലിപ്പ് മഞ്ഞാങ്കല്‍,ദീപ് സൈമണ്‍ മഠത്തിമംചേരില്‍,ടിജോ ജോസഫ് കുഴിമറ്റത്തില്‍,പ്രദീഷ് ജോസഫ് കൊച്ചുകറുത്തേടത്ത്,ഷൈനോ തോമസ് കിടാരകുഴിയില്‍ ,നാഷണല്‍ ഡയറക്ടര്‍മാരായ സാബു കുര്യാക്കോസ്, ഷേര്‍ലി ബേബി എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കുംപ്രസിഡന്റ് സുബിന്‍ മഞ്ഞാങ്കല്‍ നന്ദി അറിയിച്ചു.
മാഞ്ചസ്റ്റര്‍: വലിയ നോമ്പിന്റെ ആരംഭത്തില്‍ മൂന്നാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ.സോജി ഓലിക്കലിന്റെ നേത്യത്വത്തില്‍ രാവിലെ ഒന്‍പതിന് സെന്റ് ആന്റണീസ് കത്തോലിക്ക പ്രൈമറി സ്കൂളില്‍ നടക്കും. വൈകുന്നേരം നാലിന് സമാപിക്കും.ധ്യാന സമയങ്ങളില്‍ കുര്‍ബാന, ആത്മിയ പങ്കുവെയ്ക്കല്‍,സാക്ഷ്യ ശുശ്രൂഷ,ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം എന്നിവ സെഹിയോന്‍ മിനിസ്ട്രിയുടെ നേത്യത്വത്തില്‍ നടത്തും.ധ്യാനത്തിന് മുന്നോടിയായുള്ള ഒരുക്ക ശുശ്രൂഷ നടന്നു വരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്സ്: 07985641921
posted Feb 21, 2012 1:57 AM by knanaya news
[
updated Feb 21, 2012 2:52 AM
]
മിഡില്‍സ്ബ്രോ: മിഡില്‍സ്ബ്രോയില്‍ ക്നാനായ യാക്കോബായ കോണ്‍ഗ്രിഗേഷന്‍ പരിശുദ്ധ ദൈവമാതാവായ കന്യാമറിയത്തിന്റെ നാമത്തില്‍ സെന്റ് മേരീസ് ക്നാനായ യാക്കോബൈറ്റ് ചര്‍ച്ച് എന്ന നാമധേയത്തില്‍ ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ശനിയാഴ്ച ക്നാനായ ആര്‍ച്ച് ഡയോസിസ് അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയുടെ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് മോര്‍ സില്‍വാനോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥന, വി. കുര്‍ബ്ബാന എന്നിവ നടന്നു.
തിരുമേനി ഇടവകയെക്കുറിച്ചും പരിശുദ്ധ ദൈവമാതാവിനെയും മദ്ധ്യസ്ഥതയെയും പരിശുദ്ധ മറിയത്തിന്റെ സ്ഥാനത്തെയും പ്രതിപാദിച്ചു. തുടര്‍ന്ന് ക്നാനായ യാക്കോബായ ഡയോസിസിന്റെ ഒരു കോണ്‍ഗ്രിഗേഷന്‍ ആയിരുന്ന മിഡില്‍സ്ബ്രോയില്‍ കോണ്‍ഗ്രിഗേഷനെ ഡയോസിസിന്റെ യുകെയിലെ ആറാമത്തെ ഇടവകയായി പ്രഖ്യാപിക്കുകയും മിഡില്‍ബ്രോ പ്രദേശത്തിന് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത അനുഗ്രഹദായകമായിരിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു. ഇടവകയില്‍ ശുശ്രൂഷിക്കുന്നതിനായി ഫാ: ജോമോന്‍ പുന്നൂസ്, ഫാ: സജി എബ്രഹാം എന്നിവരെ നിയമിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.